ലിബിയയില്‍ ഐ.എസ് വിരുദ്ധ നീക്കം ലക്ഷ്യത്തിലേക്ക്
text_fieldsട്രിപളി: ലിബിയയില്‍ ഐ.എസ് ശക്തികേന്ദ്രമായ സിര്‍തില്‍ നടക്കുന്ന സൈനിക നടപടി അന്തിമഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഭീകരസംഘടനയുടെ അധീനതയില്‍ മേഖലയിലുള്ള ശേഷിച്ച പ്രദേശങ്ങളിലും സര്‍ക്കാര്‍സേന എത്തി. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സര്‍ക്കാറിനെ അനുകൂലിക്കുന്ന 1000ത്തിലേറെ സൈനികര്‍ നിരവധി ടാങ്കുകളും സായുധവാഹനങ്ങളും സഹിതം നീക്കത്തില്‍ പങ്കാളിയാവുന്നുണ്ട്.
ആഗസ്റ്റ് ഒന്നിന് സിര്‍തില്‍ യു.എസ് വ്യോമാക്രമണം തുടങ്ങിയതോടെയാണ് ലിബിയയിലെ ഏക ശക്തികേന്ദ്രത്തില്‍ ഭീകരസംഘടനക്ക് കാലിടറിയത്. നീക്കത്തില്‍ സര്‍ക്കാര്‍ അനുകൂലികളായ 350ലേറെ സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഐ.എസ് ഭീകരവാദികളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. മെഡിറ്ററേനിയന്‍ തീരനഗരമായ സിര്‍ത് ഐ.എസ് മുക്തമാകുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.