You are here

മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 20 പേ​ർ കൊ​ല്ല​​പ്പെ​ട്ടു

22:22 PM
28/05/2018
mali attack
ബ​മാ​കോ: മാ​ലി​യി​ൽ ഭീ​ക​ര​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​ർ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. വ​ട​ക്കു​കി​ഴ​ക്ക​ൻ മാ​ലി​യി​ൽ നൈ​ജ​റി​നോ​ട്​ ചേ​ർ​ന്ന ത​ലാ​ടേ​യി ന​ഗ​ര​ത്തി​ലാ​ണ്​ സം​ഭ​വം. മൂ​ന്ന്​ മോ​േ​ട്ടാ​ർ ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ​വ​ർ ജ​ന​ങ്ങ​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​പേ​ർ സം​ഭ​വ​സ്​​ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്​ പി​റ​കെ​യാ​ണ്​ പു​തി​യ സം​ഭ​വം. 
രാ​ജ്യ​ത്തി​​െൻറ വ​ട​ക്ക​ൻ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക്​ അ​ടു​ത്തി​ടെ അ​ക്ര​മ​ങ്ങ​ൾ വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭീ​ക​ര​രെ നേ​രി​ടു​ന്ന​തി​നാ​യി മാ​ലി സ​ർ​ക്കാ​റി​ന്​ ഫ്രാ​ൻ​സ്​ സൈ​നി​ക സ​ഹ​ക​ര​ണം ന​ൽ​കു​ന്നുെ​ണ്ട​ങ്കി​ലും അ​ക്ര​മ​ങ്ങ​ൾ​ക്ക്​ കു​റ​വി​ല്ല.
Loading...
COMMENTS