സീറ്റ് വിവരങ്ങൾ മാത്രമല്ല; വിമാനത്തിൽ കയറും മുൻപ് ക്രൂ അറിയുന്ന നിങ്ങളുടെ രഹസ്യങ്ങൾ!
ലോയൽറ്റി സ്റ്റാറ്റസും യാത്രാ ചരിത്രവും
യാത്രക്കാർ ബുക്ക് ചെയ്യുമ്പോൾ നൽകുന്ന അടിസ്ഥാന വിവരങ്ങൾക്ക് പുറമെ, ഫ്രീക്വന്‍റ് ഫ്ലയർ ലോയൽറ്റി സ്റ്റാറ്റസ്, മുൻപ് ആ എയർലൈനിൽ നടത്തിയ യാത്രാ ചരിത്രം തുടങ്ങിയ പ്രധാന വിവരങ്ങളെല്ലാം ജീവനക്കാരുടെ കയ്യിലുണ്ടാകും.
വ്യക്തിഗത സേവനങ്ങൾ ഉറപ്പാക്കാൻ
ഇത്തരം വിവരങ്ങൾ മുൻകൂട്ടി പങ്കുവെക്കുന്നത് വഴി വിശ്വസ്തരായ യാത്രക്കാർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും കൂടുതൽ വ്യക്തിഗതവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
ഭക്ഷണക്രമവും പ്രത്യേക സഹായങ്ങളും
കൂടാതെ, യാത്രക്കാരുടെ പ്രത്യേക ഭക്ഷണക്രമ മുൻഗണനകൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും പ്രത്യേക സഹായം ആവശ്യമുള്ളവർക്കുമുള്ള വിവരങ്ങളും ജീവനക്കാർ മുൻകൂട്ടി അറിഞ്ഞിരിക്കും.
കുട്ടികളും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവരും
ഇതോടൊപ്പം ഒപ്പമാരുമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ പക്കലുള്ള ലിസ്റ്റിൽ ഉൾപ്പെടുന്നു.
സുഗമമായ യാത്രയ്ക്ക്
ഈ വിവരങ്ങളെല്ലാം അവസാന നിമിഷത്തെ സീറ്റ് ക്രമീകരണങ്ങൾ എളുപ്പമാക്കാനും വിമാനത്തിലെ യാത്ര സുഗമമാക്കാനും ജീവനക്കാരെ സഹായിക്കുന്നുണ്ട്.