മൺസൂൺ ട്രെക്കിങ്ങ് നടത്താവുന്ന കേരളത്തിലെ അഞ്ച് സ്ഥലങ്ങൾ

കേരളത്തിൽ ട്രെൻഡിങ്ങാണ് മൺസൂൺ ടൂറിസം. മഴക്കാലത്ത് ട്രെക്കിങ്ങിന് അനുയോജ്യമായ അഞ്ച് പ്രധാന സ്ഥലങ്ങൾ ഇവയാണ്
ചെമ്പ്ര കൊടുമുടി (വയനാട്) വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ട്രെക്കിങ്ങിന് മുൻകൂട്ടി അനുമതി ആവശ്യമാണ്. ഓൺലൈൻ ആയിട്ടും ഓഫ്‌ലൈൻ ആയിട്ടും ടിക്കറ്റുകൾ എടുക്കാം
മീശപ്പുലിമല (ഇടുക്കി) മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന മീശപ്പുലിമല, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2640 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടിയിലേക്കെത്താൻ മൂന്നാറിൽ നിന്നും ജീപ്പ് സർവീസ് ലഭ്യമാണ്
പൈതൽമല (കണ്ണൂർ) കണ്ണൂർ ജില്ലയിലെ അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് പൈതൽമല. കുറഞ്ഞ ദൂരത്തിൽ നടന്നെത്താവുന്നതും മനോഹരമായ കാഴ്ചകൾ ലഭിക്കുന്നതുമായ ഒരു ട്രെക്കിങ് പാതയാണിത്
ഇലവീഴാപൂഞ്ചിറ (കോട്ടയം) ഏറെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷൻ ആണ് ഇലവീഴാപൂഞ്ചിറ. മൺസൂൺ കാലത്ത് പച്ചപ്പിനാൽ സമൃദ്ധമായ താഴ്വര ട്രെക്കിങ്ങിന് ഏറെ അനുയോജ്യമാണ്
തുഷാരഗിരി (കോഴിക്കോട്) വെള്ളച്ചാട്ടങ്ങൾക്കും ട്രെക്കിങ്ങിനും പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങൾ പൂർണ്ണ ശക്തിയിൽ ഒഴുകുന്നത് കാണാൻ നല്ല ഭംഗിയാണ്. സാഹസികരായ ട്രെക്കർമാർക്ക് കാടിനുള്ളിലൂടെയുള്ള യാത്ര ഏറെ ആവേശകരമായിരിക്കും
മൺസൂൺ കാലത്ത് ഇത്തരം ട്രെക്കിങ് സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കുക. ശക്തമായ മഴയുള്ളപ്പോൾ ഇത്തരം യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. ട്രെക്കിംഗിന് പോകുന്നതിന് മുൻപ് വനംവകുപ്പിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ അനുമതിയും സുരക്ഷാ നിർദ്ദേശങ്ങളും നിർബന്ധമായും തേടുക
Explore