കാറുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വളരെ ഇടുങ്ങിയ പാതകളുള്ള യുനെസ്കോയുടെ ഒരു സ്ഥലമാണ് മൊറോക്കോയിലെ പുരാതന മദീന. ഇവിടെ യാത്ര പൂർണ്ണമായും കാൽനടയായോ കഴുത വണ്ടികളിലോ ആണ്
ബോർഡ് വാക്ക് പാതകൾക്കും കാൽനടയാത്രക്കും പേരുകേട്ട ദ്വീപായ ഫയർ ഐലന്റിൽ(ന്യൂയോർക്ക് ) വേനൽകാലത്ത് മോട്ടോർ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്
വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഗീത്തൂർ (നെതർലാൻഡ്) ഗ്രാമത്തിൽ റോഡുകളില്ല. പകരം കനാലുകളും ബൈക്ക് പാതകളുമാണ് ഉള്ളത്
എല്ലാ മോട്ടോർ വാഹനങ്ങളും നിരോധിച്ച ദ്വീപാണ് ഹൈഡ്ര (ഗ്രീസ്). ദ്വീപിനെ ശാന്തവും പരമ്പരാഗതവുമായി നിലനിർത്തുന്നതിന് വേണ്ടി ഇവിടുത്തെ ജനങ്ങൾ കഴുതകളെയോ വാട്ടർ ടാക്സികളെയോ ആണ് സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്
1898 മുതൽ കാറുകൾ നിരോധിച്ച മാക്കിനാക് (യു.എസ്) ദ്വീപിൽ കുതിരവണ്ടി, സൈക്കിൾ, അല്ലെങ്കിൽ നടത്തം എന്നിവയാണ് ഗതാഗ മാർഗങ്ങൾ
കാറുകൾക്ക് പ്രവേശനമില്ലാത്ത യൂറോപ്പിലെ ഏറ്റവും ശാന്തമായ ദ്വീപുകളിൽ ഒന്നാണ് സാർക്ക് (യു.കെ). ട്രാക്ടറിലോ സൈക്കിളിലോ കാൽനടയായോ ആയിട്ടാണ് ഇവിടെ സഞ്ചരിക്കുന്നത്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാർ രഹിത നഗരങ്ങളിൽ ഒന്നാണ് വെനീസ് (ഇറ്റലി). ഇടുങ്ങിയ ഇടവഴികളും 150ലധികം കനാലുകളുമുള്ള ഇവിടെ കാൽനടയായോ ബോട്ട് വഴിയോ ആണ് സഞ്ചാരം
ശുദ്ധവായു സംരക്ഷിക്കുന്നതിനായി സെർമാറ്റിലെ (സ്വിറ്റ്സർലാന്റ്) ആൽപൈൻ ഗ്രാമത്തിൽ കാറുകൾക്ക് വിലക്കുണ്ട്. ഇവിടെ ഇലക്ട്രിക് ടാക്സികൾക്കും ബസുകൾക്കും മാത്രമേ അനുമതിയുള്ളൂ