09/04/2025

വേനലവധി ആഘോഷിക്കാൻ ബജറ്റ് ഫ്രണ്ട് ലി ട്രിപ്പുകൾ

വേനൽ ചൂട് കടുക്കുമ്പോൾ വീട്ടിലിരിക്കാതെ യാത്ര പോയാലോ, വേനലവധിക്ക് പോകാവുന്ന ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട് ലി സ്ഥലങ്ങൾ
ഋഷികേശ്: യോഗ, ധ്യാനം എന്നിവക്ക് പേരുകേട്ട ഋഷികേശ് തീർത്ഥാടന നഗരത്തോടൊപ്പം സാഹസികത ഇഷ്ട്ടപെടുന്നവർക്ക് നല്ലൊരു ഒപ്ഷനാണ്. വളരെ കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ ഉൾപ്പെടെ ഇവിടെ ലഭിക്കും
ഊട്ടി: മിതമായ കാലാവസ്ഥയും കൊളോണിയൽ കാലഘട്ടത്തിൻറെ അവശേഷിപ്പുകളും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ് ഊട്ടിയുടെ പ്രത്യേകത. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഊട്ടിയിൽ നിരവധി പേരാണ് എത്തുന്നത്.
ഉദയ്പൂർ: മനോഹരമായ തടാകങ്ങൾ, പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഉദയ്പൂർ. രാജസ്ഥാന്റെ രാജകീയ പൈതൃകത്തിലേക്കാണ് ഈ നഗരം നിങ്ങളെ കൊണ്ടുപോകുന്നത്
കസോൾ: ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന ഹിമാചൽ പ്രദേശിലെ മനോഹര ഗ്രാമത്തിൽ അല്പം സാഹസികതയോടൊപ്പം പ്രകൃതിയുടെ ഭംഗിയും ആസ്വദിച്ച് യാത്ര പോകാം
മേഘാലയ: ചിറാപുഞ്ചിയിലെ ജീവനുള്ള വേരുപാലങ്ങൾ മുതൽ ദൗകി നദിയിലെ സ്ഫടികതുല്യമായ ജലാശയം വരെ ഇവിടെ കാണാം. രാജ്യത്തെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾക്ക് പേരുകേട്ട ഇടമാണ് മേഘാലയ
നൈനിറ്റാൾ: മനോഹരമായ തടാകങ്ങൾക്കും പനോരമിക് കാഴ്ചകൾക്കും പേരുകേട്ട സ്ഥലമാണിത്. ബോട്ട് സവാരിക്കും ട്രക്കിങ്ങിനും നിരവധി പേരാണ് ഇവിടെ എത്തുന്നത്
Explore