ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങൾ ഇവയാണ്.... പട്ടികയിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും!

1. ലണ്ടൻ
നഗരത്തിൽ 10 കിലോ മീറ്റർ പിന്നിടാൻ 37 മിനിറ്റും 20 സെക്കൻഡും വേണം
2. ഡബ്ലിൻ
അയർലാൻഡ് തലസ്ഥാനമായ ഡബ്ലിൻ ആണ് രണ്ടാം സ്ഥാനത്തുള്ളത് .
3. ടോറോന്റോ
29 മിനിറ്റ് യാത്രസമയമുള്ള ടോറോന്റോ നഗരമാണ് മൂന്നാമത്
4. മിലൻ
ലോകത്തിന്റെ ഫാഷൻ തലസ്ഥാനം എന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിയിലെ മിലാനാണ് നാലാം സ്ഥാനത്ത്.
5. ലിമ
പെറുവിലെ ലിമയാണ് 28 മിനിറ്റും 30 സെക്കൻഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്ത്.
6. ബംഗളൂരു
ആറാമതുള്ള ബംഗളൂരുവിൽ 10 കിലോമീറ്റർ യാത്രയ്ക്ക് ശരാശരി 28 മിനിറ്റും 10 സെക്കൻഡും ചെലവിട്ടതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
7. പുണെ
ഏഴാമതുള്ള പൂണെയിൽ 27 മിനിറ്റും 50 സെക്കൻഡുമെടുത്താണ് വാഹനങ്ങൾ 10 കിലോ മീറ്റർ പിന്നിടുക .
8. ബുക്കാറെസ്റ്റ്
റൊമാനിയൻ നഗരമായ ബുക്കാറെസ്റ്റ് എട്ടാം സ്ഥാനത്തെത്തി
9. മനില
ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയാണ് പട്ടികയിലെ ഒമ്പതാമൻ
10. ബ്രസൽസ്
ബെൽജിയത്തിലെ ബ്രസൽസ് അവസാന സ്ഥാനത്തെത്തി