Fund My Crazy എന്ന പേരിൽ ഗൂഗ്‌ൾ ജെമിനി മുന്നോട്ട് വെക്കുന്ന മത്സരമാണിത്. രാജ്യത്തെ ദൈനംദിന പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ നിർദേശിക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്
റോഡും ഗതാഗതവും, സമൂഹവും വാസസ്ഥലവും, ആരോഗ്യരംഗം, വിദ്യാഭ്യാസം, വിപണികളും കടകളും, surprise us - തീർത്തും വ്യത്യസ്തമായ ആശയങ്ങൾ എന്നിങ്ങനെ ആറ് വിഭാഗങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം
നിങ്ങളുടെ ആശയം വിശദീകരിക്കുന്ന ഒരു കുറിപ്പും, ആ ആശയം എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു ചിത്രവുമാണ് വേണ്ടത്. ആ ചിത്രം ഗൂഗ്‌ൾ ജെമിനി ഉപയോഗിച്ച് തന്നെ ഉണ്ടാക്കണം. fundmycrazy.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി എൻട്രി സമർപ്പിക്കാം
ഇന്ത്യയിലെ കോളേജിലോ സർവകലാശാലയിലോ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രത്യേക വിഷയം പഠിച്ചിരിക്കണം എന്നില്ല. മൂന്ന് പേരുള്ള ടീമയോ ഒറ്റക്കോ മത്സരിക്കാം
ആദ്യ മൂന്ന് പേരിൽ ഓരോരുത്തർക്കും 20 ലക്ഷം രൂപ, അടുത്ത നാല് പേരിൽ ഓരോരുത്തർക്കും 7 ലക്ഷം രൂപ, അവസാന മൂന്ന് പേരിൽ ഓരോരുത്തർക്കും 4 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ
ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഒരിക്കൽ സമർപ്പിച്ചാൽ പിന്നീട് തിരുത്താൻ കഴിയില്ല
ആശയം സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 15