ഫോട്ടോഗ്രാഫർമാർക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ‘പെർഫെക്റ്റ്

കയ്യിലൊതുങ്ങുന്ന ഡിസൈൻ, കൺട്രോളുകൾ വിരൽത്തുമ്പിൽ
മികച്ച എർഗണോമിക്സ് ഡിസൈനിലുള്ള ഡീപ് ഗ്രിപ്പ് വലിയ കൈകളുള്ളവർക്കും സുഖകരമായ ഷൂട്ടിംഗ് അനുഭവം നൽകും. മെനുവിൽ പോകാതെ തന്നെ സെറ്റിംഗ്സുകൾ മാറ്റാൻ നിരവധി ഫിസിക്കൽ കൺട്രോളുകളും ഇതിലുണ്ട്.
വിപ്ലവകരമായ 7K ഓപ്പൺ ഗേറ്റ് റെക്കോർഡിങ്
ഇതിലെ 7K Open Gate ഫീച്ചർ വഴി ഫുൾ സെൻസർ ഏരിയ റെക്കോർഡ് ചെയ്യാം. യൂട്യൂബ് വിഡിയോ ആണോ അതോ ഇൻസ്റ്റാഗ്രാം റീൽസ്/ടിക്ടോക് ആണോ വേണ്ടതെന്ന് എഡിറ്റിങ് സമയത്ത് ക്രോപ്പ് ചെയ്ത് തീരുമാനിക്കാം.
മാന്ത്രികത തീർക്കാൻ പുതിയ RF 45mm F1.2 ലെൻസ്
പോർട്രെയ്റ്റുകൾക്കും സ്ട്രീറ്റ് ഫോട്ടോഗ്രഫിക്കും ഒരുപോലെ അനുയോജ്യമായ പുതിയ RF 45mm F1.2 ലെൻസ് മികച്ച ഡീറ്റൈലിങ്ങും പ്രീമിയം കളർ ടോണും സമ്മാനിക്കുന്നു. വലിയ തോതിൽ ക്രോപ്പ് ചെയ്താലും ചിത്രങ്ങളുടെ വ്യക്തത നഷ്ടമാവില്ല.
ചിന്തിക്കേണ്ടതില്ലാത്ത ഓട്ടോഫോക്കസ്
ഇന്റലിജന്റ് സബ്‌ജക്റ്റ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് ഇതിലുണ്ട്. വൈൽഡ് ലൈഫ്, സ്പോർട്സ് ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ രീതിയിൽ സെക്കൻഡിൽ 40 ഫ്രെയിമുകൾ വരെ പകർത്താം.
പ്രഫഷനൽ വിഡിയോ ടൂളുകൾ
സ്ലോ-മോഷൻ വിഡിയോകൾക്കായി 4K 120fps റെക്കോർഡിങ്ങും, പ്രഫഷനൽ കളർ ഗ്രേഡിങ്ങിനായി Canon Log 2, Log 3, 3D LUT സപ്പോർട്ടും ഇതിലുണ്ട്. സ്കിൻ സ്മൂത്തിങ് മോഡും വ്ലോഗർമാർക്ക് ഏറെ ഉപകാരപ്പെടും
ഇരട്ട കാർഡ് സ്ലോട്ടുകളും വർക്ക്ഫ്ലോയും
ഒരേസമയം SD കാർഡും CFexpress Type B കാർഡും ഉപയോഗിക്കാം.ഫോട്ടോകൾ ഒരു കാർഡിലേക്കും വിഡിയോകൾ മറ്റൊരു കാർഡിലേക്കും സേവ് ചെയ്യാൻ ഇത് സഹായിക്കും.
ഉപകാരപ്രദമായ കണക്റ്റിവിറ്റിയും ആപ്പും
ഫുൾ സൈസ് HDMI പോർട്ട്, ടൈപ്പ്-സി പോർട്ട് എന്നിവയ്ക്കൊപ്പം റിമോട്ട് ഷൂട്ടിംഗും വയർലെസ് ഫയൽ ട്രാൻസ്ഫറും സുഗമമാക്കുന്ന സ്മാർട്ട്ഫോൺ കമ്പാനിയൻ ആപ്പും
Explore