ഗൂഗിൾ മാപ്പിൽ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ, യാത്രകൾ കൂടുതൽ എളുപ്പമാവും

സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ സേവ് ചെയ്യുമ്പോൾ ഇമോജികൾ നൽകി ലിസ്റ്റ് തയ്യാറാക്കാം
ഇതിനായി ഒരു സ്ഥലം തിരഞ്ഞെടുത്ത് Save ചെയ്ത ശേഷം New list ഉണ്ടാക്കി, മുകളിൽ കാണുന്ന Choose icon വഴി ഇഷ്ടമുള്ള ഇമോജി സെറ്റ് ചെയ്യാം
ദിവസേനയുള്ള യാത്രകളിൽ ട്രാഫിക്കും എത്തുന്ന സമയവും എളുപ്പത്തിൽ അറിയാൻ ഗൂഗിൾ മാപ്‌സിലെ Settings -> Edit home or work വഴി വീടിന്റെയും ഓഫീസിന്റെയും വിലാസങ്ങൾ സേവ് ചെയ്യുക
ഫോണിന്റെ ഹോം സ്ക്രീനിൽ മാപ്‌സിന്റെ Widget ചേർക്കുന്നതിലൂടെ ഓരോ ദിവസത്തെയും ട്രാഫിക് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ കാണാൻ സാധിക്കും
ഗൂഗിൾ മാപ്പിൽ നാവിഗേഷൻ ആരംഭിച്ച ശേഷം നീല അമ്പടയാളത്തിൽ തൊട്ട് ഇഷ്ടമുള്ള വാഹനം തിരഞ്ഞെടുത്ത് നാവിഗേഷൻ ഐക്കൺ മാറ്റാം
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും ഇന്റർനെറ്റ് ഡാറ്റ ലാഭിക്കാനും പതിവായി പോകുന്ന വഴികൾ ഓഫ്‌ലൈനായി സേവ് ചെയ്യാം
പ്രൊഫൈൽ ഐക്കണിൽ Offline maps തിരഞ്ഞെടുക്കുക -> Select your own map നൽകി ആവശ്യമുള്ള പ്രദേശം സെലക്ട് ചെയ്ത് ഡൗൺലോഡ് ചെയ്യുക
Explore