ഒന്ന് നിറം മാറിയാലേ?

ചൂടാകുമ്പോള്‍ ഫോണിന്‍റെ നിറം മാറും: റെനോ 14 ദീപാവലി എഡിഷൻ
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 14 സ്മാര്‍ട്ട്ഫോണിന്‍റെ പ്രത്യേക ദീപാവലി പതിപ്പ് അവതരിപ്പിച്ചു.
സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റില്‍ കാണാത്ത ഒരു സവിശേഷ ഡിസൈന്‍ ഘടകം ഇതില്‍ ഉള്‍പ്പെടുന്നു
ഗ്ലോഷിഫ്‌റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിന്‍റെ റിയര്‍ പാനലില്‍ തീര്‍ത്തിട്ടുള്ള മണ്ഡല ആര്‍ട്ട് ഡിസൈനാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം.
ബാക്ക് പാനലിലെ ഹീറ്റ്-സെന്‍സിറ്റീവ്, നിറം മാറ്റുന്ന സാങ്കേതികവിദ്യ, അതാണ് ഈ ഫോണിന്‍റെ എടുത്തു പറയണ്ട പുതിയ ഫീച്ചർ.
ഉപകരണം ചൂടാകുമ്പോള്‍ പാനലിന്‍റെ നിറം സൂക്ഷ്മമായി മാറുന്ന തരത്തിലാണ് ക്രമീകരണം.
ഈ ഫീച്ചര്‍ അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് റെനോ 14 ദീപാവലി എഡിഷന്‍ എന്ന് ഓപ്പോ അവകാശപ്പെടുന്നു.
ഫോണിന്‍റെ ഹാര്‍ഡ്വെയറില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റ് ഫോറസ്റ്റ് ഗ്രീന്‍, പേള്‍ വൈറ്റ്, മിന്‍റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്.
Explore