സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ ഞെട്ടിച്ച് ഐഫോൺ 17

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ സീരീസ് ലോഞ്ച് ചെയ്തു
നാല് മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍
വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണെന്നും ആപ്പിൾ അവകാശപ്പെടുന്നു
ഐഫോണ്‍ 16 സീരീസിലെ ബേസ് മോഡലില്‍ 128 ജിബിയാണ് സ്‌റ്റോറേജ്. എന്നാല്‍, ഐഫോണ്‍ 17 ലെ ഏറ്റവും കുറഞ്ഞ സ്റ്റോറേജ് ഓപ്ഷന്‍ 256 ജിബിയാണ്.
പുതിയ സെന്‍റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോണ്‍ 17 ന് നല്‍കിയിരിക്കുന്നത്
കറുപ്പ്, ലാവന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സേജ്, വെള്ള എന്നീ അഞ്ച് കളറുകളിൽ ഫോൺ ലഭ്യമാകും
40 വാട്ട് ഡൈനാമിക് പവര്‍ അഡാപ്റ്ററിന്‍റെ സഹായത്തോടെ ഫോണ്‍ വെറും 20 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാവും
799 ഡോളര്‍ ആണ് ഐഫോണ്‍ 17ന് വില. ഇന്ത്യയില്‍ ഇത് ഏകദേശം 80,000 രൂപ വരും
ഇന്ത്യയില്‍ സെപ്റ്റംബര്‍ 19ന് വില്‍പ്പന ആരംഭിക്കും. സെപ്റ്റംബര്‍ 12 ന് പ്രീ-ഓര്‍ഡറുകള്‍ക്ക് തുടക്കമാകും.
Explore