ios 26 അപ്ഡേറ്റിനു ശേഷം ഫോൺ സ്ലോ ആയതായി തോന്നുന്നുണ്ടോ? സെറ്റിങ്സിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ എല്ലാം സെറ്റ് ആകും

ഗ്ലാസ് എഫക്ട് കൂടുമ്പോൾ സിപിയുവിന്‍റെ പ്രവർത്തനഭാരം കൂടും, അതിനാൽ ഇത് ഓഫ് ചെയ്യുക. ഇതിന് സെറ്റിങ്സിലെ reduce transparency ഓൺ ചെയ്താൽ മതി
അപ്ഡേറ്റിനു ശേഷം ആപ്പിൾ ഇന്‍റലിജൻസ് ബാഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ പ്രൊസസർ ഉപയോഗം വർധിപ്പിക്കും. ഫോൺ സ്ലോ ആകാതിരിക്കാൻ ഈ ഫീച്ചർ ഓഫ് ചെയ്യുക
മോഷൻ ആനിമേഷൻ കുറക്കുക. ഇതിലൂടെ ഫോൺ ചെയ്യേണ്ട പ്രവർത്തനങ്ങളും കുറയും
സ്റ്റിൽ വാൾപേപ്പർ ഉപയോഗിക്കുന്നത് ഫോണിന്‍റെ പ്രവൃത്തി കൂടുതൽ കാര്യക്ഷമമാക്കും
സെറ്റിങ്സിൽ ലിമിറ്റ് ഫ്രെയിം റേറ്റ് ഓൺ ചെയ്യുക. ഇത് ബാറ്ററി ഉപയോഗം കുറക്കുകയും ഫോണിന്‍റെ പ്രവർത്തനം സ്മൂത്താക്കുകയും ചെയ്യും
കീബോഡിന്‍റെ സൗണ്ടും വൈബ്രേഷനും ബാറ്ററി ഉപയോഗം വർധിപ്പിച്ചേക്കാം. അതിനാൽ hapitic ഉം sound ഉം ഓഫ് ചെയ്യുക
Explore