ഫോണിൽ വെള്ളം കയറിയാൽ പരിഭ്രാന്തരാവേണ്ട, ആദ്യം ഇക്കാര്യങ്ങൾ ചെയ്യുക

വെള്ളം ഉള്ളിൽ കയറിയാൽ ഫോണിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനും മറ്റ് ഭാഗങ്ങൾക്ക് കേടുപാടപകൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ആദ്യം ഫോൺ സ്വിച്ച് ഓഫ് ചെയ്യുക
നനഞ്ഞ ഫോൺ ചാർജ് ചെയ്യുന്നത് ചാർജിങ് പോർട്ട്, ബാറ്ററി അല്ലെങ്കിൽ മെയിൻ ബോർഡ് തകരാറിലാവാനും തീപിടുത്തത്തിനും കാരണമാക്കും. അതിനാൽ ഫോൺ പൂർണമായും ഉണങ്ങിയ ശേഷം മാത്രം ചാർജ് ചെയ്യുക
പവർ ഓഫ് ചെയ്ത ശേഷം സിമ്മും മെമ്മറി കാർഡും നീക്കം ചെയ്യുക. ഇത് ഈർപ്പം പുറത്തേക്ക് പോകാൻ സഹായിക്കും
തുണി ഉപയഗിച്ച് ശ്രദ്ധയെടെ ഫോൺ തുടക്കാവുന്നതാണ്
ഹെയർ ഡ്രയർ ഉപയോഗിക്കരുത്. ഇത് ചൂടുള്ള വായു ഉള്ളിലേക്കെത്താനും ഫോൺ പൊട്ടിത്തെറിക്കാനും കാരണമാക്കും
Explore