ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഫോൺ ഇടക്കിടെ ചൂടാകുന്നത് ഒരു പ്രധാന പ്രശ്നമാണ്
സെറ്റിങ്സിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫോൺ അമിതമായി ചൂടാകുന്നത് തടയാനാകും
സ്രീൻ ബ്രൈറ്റ്നസ് കൂട്ടി വെച്ചാൽ അത് നിങ്ങളുടെ ഫോണിന്‍റെ ചാർജിനെ സാരമായി ബാധിക്കും. അതുകൊണ്ട് ഓട്ടോ ബ്രൈറ്റ്നെസ് ഓൺ ചെയ്തുവെക്കുന്നതാണ് ഉത്തമം
ആവശ്യമില്ലാത്ത ആപ്പുകളുടെ ബാഗ്രൗണ്ട് ആക്ടിവിറ്റി തടയുക. ഇതിന് സെറ്റിങ്സിൽ ബാറ്ററി യൂസേജിൽ പോയി പരിശോധിക്കാവുന്നതാണ്
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകണമെന്നില്ല. allow while using the app ഓപ്ഷൻ ആപ്പുകളിൽ ഓണാക്കുക
നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകൾ ഫോണിനെ ചൂടാക്കും. അതുകൊണ്ട് ആവശ്യമില്ലാത്തവ കണ്ടെത്തി നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യുക
ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോണിൽ കളിക്കുന്നത് ഒഴിവാക്കുക
Explore