ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് സിംബാബ്‌വെ

13 മത്സരങ്ങളിൽ തുടർച്ചയായി ജയിച്ച ഇന്ത്യക്ക് സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്‍റി20യിൽ തോൽവി
ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 13 റൺസിനാണ് തോറ്റത്
ശക്തമായ ബോളിങ് പ്രകടനം കാഴ്ച വെച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് ദയനീയമായി
രവി ബിഷ്ണോയി നാലും വാഷിങ്ടൻ സുന്ദർ രണ്ടും വിക്കറ്റുകൾ നേടി
അരങ്ങേറ്റക്കാരായ അഭിഷേകും ജുറേലും പരാഗും പരാജയപ്പെട്ടു
ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ഡിസംബറിലേറ്റ പരാജയത്തിനു ശേഷം ഇന്ത്യയുടെ ആദ്യ തോൽവിയാണിത്
പരാജയമറിയാതെ ട്വന്‍റി20 ലോകകിരീടം ഉയർത്താനും ഇന്ത്യക്കായി
അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും