ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ പുതിയ ലോക റെക്കോഡ് കുറിച്ച് സ്മൃതി മന്ഥാന

മൂന്ന് മത്സരങ്ങളടങ്ങിയ ദ്വിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിത താരമെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്
343 റൺസാണ് ടൂർണമെന്റിലെ ആകെ സമ്പാദ്യം
335 റൺസടിച്ച വെസ്റ്റിൻഡീസി​​ന്റെ ലോറ വോൾവാർട്ടിന്റെ റെക്കോഡാണ് ഇന്ത്യക്കാരി പഴങ്കഥയാക്കിയത്
വനിത ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3500 റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാമതും സ്മൃതി എത്തി
3500 റൺസ് കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് സ്മൃതി
3585 റൺസിലെത്തിയ സ്മൃതി ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാമതാണ്