January 11, 2025

ലോകഫുട്ബോളിലെ ധനികരായ ഫുട്ബോൾ താരങ്ങൾ!

2024ൽ ലോക ഫുട്ബാളിൽ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
ക്രിസ്റ്റ്യാനോ റൊണാൾഡോ (2321 കോടി രൂപ)
263 മില്യൻ യൂറോ (2321 കോടി രൂപ) യുമായി 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമാനത്തിന്‍റെ കാര്യത്തിൽ ഒന്നാമതെത്തി. റൊണാൾഡോ ഇപ്പോൾ സൗദി അൽ നസ്ർ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. നൈക്ക് ഉൾപ്പെടെയുള്ള ബ്രാൻഡുകളുമായി താരത്തിൻ്റെ കരാർ നിലവിലുണ്ട്.
ലയണല്‍ മെസ്സി (1094 കോടി രൂപ)
124 മില്യൺ യൂറോയുമായി ലയണൽ മെസ്സി ലിസ്റ്റിൽ രണ്ടാമതാണ്. നിലവിൽ യു.എസിലെ ഇൻറർ മിയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അഡിഡാസ്, ആപ്പിൾ ടി.വി തുടങ്ങിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഏകദേശം 70 മില്യൺ യൂറോ മെസി സമ്പാദിക്കുന്നു.
നെയ്മർ (891 കോടി രൂപ)
101 മില്യൻ യൂറോയുമായി (891 കോടി രൂപ) ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ മൂന്നാമതായി പട്ടികയിലുണ്ട്. നിലവിൽ നെയ്‌മർ സൗദി അൽഹിലാൽ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. 2024-2025 സീസൺ വരെ താരം കരാറിലാണ്.
കരിം ബെൻസെമ (847 കോടി രൂപ)
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം വിവിധ കരാറുകാരിൽ നിന്ന് ഏകദേശം 91.5 മില്യൻ യൂറോയാണ് സമ്പാദിക്കുന്നത്. കരിം ബെൻസെമ സൗദി അറേബ്യയുടെ അൽ-ഇത്തിഹാദിൻ്റെ ക്യാപ്റ്റനായി പന്തുതട്ടുന്നു
കിലിയൻ എംബാപ്പെ (732 കോടി രൂപ)
റയൽ മാഡ്രിഡിൽ കളിക്കുന്ന എംബാപ്പെ 2024ൽ സമ്പാദിച്ചത് 732 കോടിയിലധികം രൂപയാണ്. താരം നൈക്, ലക്ഷ്വറി ബ്രാൻഡായ ഡിയോർ ഉൾപ്പെടെയുള്ളവയുടെ പങ്കാളിത്തത്തോടെയാണ് ഇത്രയും വരുമാനം ഉണ്ടാക്കിയത്.
എർലിങ് ഹാലൻഡ് (485 കോടി)
മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി പന്തുതട്ടുന്ന എർലിങ് ഹാലൻഡ് വരുമാനത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്താണ്. കളിക്കളത്തിനു പുറത്തും വിവിധ കരാറിലൂടെ താരം മികച്ച വരുമാനത്തിലെത്തി.
വിനീഷ്യസ് ജൂനിയർ (480 കോടി)
പട്ടികയിൽ ഏഴാം സ്ഥാനത്താണ് വിനീഷ്യസ് ജൂനിയർ. പെപ്‌സി, പ്ലേസ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ബ്രാൻഡുകളുമായി ഈ റയൽ മാഡ്രിഡ് താരത്തിന് നിലവിൽ കരാറുണ്ട്.
മുഹമ്മദ് സലാഹ് (432 കോടി രൂപ)
ലിവർപൂളിൻന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് ഈജിപ്ഷ്യൻ താരമായ സലാഹ്. കളിക്കളത്തിനു പുറത്ത് വോഡഫോൺ, അഡിഡാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് മുഹമ്മദ് സലാഹ് വൻ വരുമാനമാണ് ഉണ്ടാക്കുന്നത്.
സാദിയോ മാനെ (423 കോടി രൂപ)
സെനഗൽ താരമായ സാദിയോ മാനെ നിലവിൽ വരുമാനത്തിന്‍റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ്. സൗദി അറേബ്യയിലെ അൽ നസ്ർ എഫ്.സിക്ക് വേണ്ടിയാണ് താരം നിലവിൽ കളിക്കുന്നത്.
കെവിൻ ഡി ബ്രൂയ്ൻ (317 കോടി രൂപ)
കെവിൻ ഡി ബ്രൂയ്‌നാണ് പട്ടികയിലെ മറ്റൊരു താരം. ബെൽജിയം താരം നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്. നൈക്ക്, മക്ഡൊണാൾഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി ഡി ബ്രൂയ്‌നിന് കരാറുണ്ട്.
Explore