കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായത്. രഹാനെ ക്യാപ്റ്റൻ ആകുന്ന മൂന്നാമത്തെ ഐ.പി.എൽ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ഇത്തരത്തിൽ മൂന്ന് ടീമുകളെ നയിച്ച ക്യാപ്റ്റൻമാർ ആരൊക്കെയാണെന്ന് നോക്കാം.
രഹാനെ ക്യാപ്റ്റൻ ആകുന്ന മൂന്നാമത്തെ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസ്, റസിങ് പുനെ സൂപ്പർജയന്‍റ്സ് എന്നീ ടീമുകളെ അദ്ദേഹം നയിച്ചിട്ടുണ്ട്
മഹേല ജയവർധനെയാണ് മറ്റൊരു താരം, ശ്രീലങ്കൻ ഇതിഹാസമായ ജയവർധനെ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് കേരള, ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകളുടെ നായകസ്ഥാനം വഹിച്ചിട്ടുണ്ട്.
മറ്റൊരു ശ്രീലങ്കൻ നായകനായിരുന്ന കുമാർ സംങ്കക്കാരയാണ് മൂന്ന ടീമുകളെ നയിച്ച മറ്റൊരു താരം. കിങ്സ് ഇലവൻ പഞ്ചാബ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകളെയാണ് അദ്ദേഹം നയിച്ചത്.
ആസ്ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്തും മൂന്ന് ടീമുകളെ ഐ.പി.എല്ലിൽ നയിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളെയാണ് അദ്ദേഹം നയിച്ചത്.