ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് എ.സി മിലാൻ
ഇന്‍റർമിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് എ.സി മിലാന്‍റെ കിരീട നേട്ടം
ഇൻജുറി ടൈമിൽ ടാമി അബ്രഹാമാണ് മിലാന്‍റെ വിജയ ഗോൾ നേടിയത്
രണ്ടു ഗോളിനു പിന്നിൽ പോയശേഷം നാടകീയമായാണ് മിലാൻ ജയം പിടിച്ചെടുത്തത്
തിയോ ഹെർണാണ്ടസ്, ക്രിസ്റ്റിയൻ പുലിസിച് എന്നിവരും മിലാനായി വലകുലുക്കി
ഇന്ററിനായി ലൗട്ടാരോ മാർട്ടിനസ്, മെഹ്ദി തരേമി എന്നിവർ ഗോൾ നേടി
സൂപ്പർ കപ്പിൽ ഇന്ററിന്റെ അപ്രമാധിത്യം അവസാനിപ്പിച്ച മിലാൻ 2016ന് ശേഷം കിരീടം തിരിച്ചുപിടിച്ചു
ജയത്തോടെ എട്ട് ഇറ്റാലിയൻ സൂപ്പർ കപ്പ് കീരീടങ്ങളുമായി മിലാൻ ഇന്‍ററിന്‍റെ റെക്കോഡിനൊപ്പമെത്തി
Explore