12/06/2025

ഇന്ത്യാ ചരിത്രത്തിലെ പത്ത് വിമാന ദുരന്തങ്ങൾ

google
പതിറ്റാണ്ടുകളായി ഇന്ത്യ നിരവധി ദാരുണമായ വിമാന ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്
ഡൽഹി അപകടം - 1973 മെയ് 31
ചെന്നൈ - ഡൽഹി ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 440 ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകളിൽ ഇടിച്ചു. വിമാനത്തിലെ 65 പേരിൽ 48 പേരോളം മരിച്ചു
അറബിക്കടലിലെ അപകടം - 1978 ജനുവരി 1
മുംബൈയിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് 855. പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം അറബിക്കടലിൽ തകർന്നുവീണു. വിമാനത്തിലെ 213 പേരും മരിച്ചു
അഹമ്മദാബാദ് അപകടം - 1988 ഒക്ടോബർ 19
ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 113. പൈലറ്റിന്റെ പിഴവും ലാൻഡിങ് നടപടിക്രമങ്ങൾ പാലിക്കാത്തതും അപകട കാരണം. വിമാനത്തിലെ 135 പേരിൽ 133 പേർ മരിച്ചു
ബെംഗളൂരു അപകടം - ഫെബ്രുവരി 14, 1990
മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 605. ലാൻഡിങ് സമയത്തുണ്ടായ അപകടത്തിൽ 92 പേർ മരിച്ചു
ഇംഫാൽ അപകടം - 1991 ഓഗസ്റ്റ് 16
കൊൽക്കത്ത - ഇംഫാൽ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 257. മോശം കാലാവസ്ഥയിൽ കുന്നിൽ ഇടിച്ച് അപകടം. യാത്രക്കാരും ജീവനക്കാരുൾപ്പെടെ 69 മരണം
ഔറംഗാബാദ് അപകടം - 1993 ഏപ്രിൽ 26
ഔറംഗാബാദിൽനിന്നുള്ള ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 491. റൺവേ മുറിച്ചുകടന്ന് ട്രക്കിൽ ഇടിച്ച വിമാനം പറന്നതിന് തൊട്ടുപിന്നാലെ തകർന്നു. 55 പേർ മരിച്ചു
ചാർഖി ദാദ്രി മിഡ്-എയർ അപകടം - 1996 നവംബർ 12
സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 ഉം കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇല്യൂഷിൻ ഇൽ-76 ഉം ഡൽഹിക്ക് സമീപം ആകാശത്ത് കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുമായി 349 മരണം
പട്ന അപകടം - 2000 ജൂലൈ 17
കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് പറന്ന അലയൻസ് എയർ ഫ്ലൈറ്റ് 7412, പട്ന വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു. 60-ലേറെ പേർ മരിച്ചു
മംഗളൂരു അപകടം - 2010 മെയ് 22
ദുബൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 812. ലാൻഡിങിനിടെ റൺവേയിൽനിന്ന് തെന്നി കൊക്കയിലേക്ക് വീണു. 158 പേർ മരിച്ചു
കോഴിക്കോട് അപകടം - 2020 ആഗസ്റ്റ് 7
ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് 1344 ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണു. 21 പേർ മരിച്ചു
Explore