ഇന്ത്യൻ സിനിമ‍യിലെ ധനികരായ നടിമാർ...

1. ഐശ്വര്യ റായി ബച്ചൻ
2023ലെ കണക്കുപ്രകാരം ഐശ്വര്യ റായി ബച്ചനാണ് ഏറ്റവും സമ്പന്നയായ നടി. ഏകദേശം 800 കോടിയാണ് നടിയുടെ ആസ്തി. 10 കോടി രൂപയാണ് ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം.
2.ദീപിക പദുകോൺ
500 കോടിയാണ് ദീപിക പദുകോണിന്റെ ആസ്തി. ഒരു സിനിമക്കായി വാങ്ങുന്നത് 15 കോടി മുതൽ 30 വരെയാണ്.
3. കരീന കപൂർ
കരീന കപൂറിന്റെ ആസ്തി 440 കോടി. ഏട്ട് മുതൽ 18 കോടി വരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്.
4. അനുഷ്ക ശർമ
225 കോടിയാണ് അനുഷ്ക ശർമയുട ആകെ ആസ്തി. 12 മുതൽ 15 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്.
5.മാധുരി ദീക്ഷിത്ത്
ആറാം സ്ഥാനം മാധുരി ദീക്ഷിത്തിനാണ്. 250 കോടിയാണ് നടിയുടെ ആസ്തി. നാല് മുതൽ അഞ്ച് കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്
6.കത്രീന കൈഫ്
നടി കത്രീന കൈഫിന്റെ ആസ്തി 235 കോടിയാണ്. 10 മുതൽ 12 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.
7.ആലിയ ഭട്ട്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഹോളിവുഡിലും ആലിയ ചുവടുവെച്ചിട്ടുണ്ട്. 229 കോടി രൂപയാണ് നടിയുടെ ആസ്തി. 10 മുതൽ 15 കോടിവരെയാണ് നടിയുടെ പ്രതിഫലം