‘വിരമിക്കുന്നതിനുള്ള മികച്ച സമയം ഇതാണ്, പക്ഷേ...’; ഐ.പി.എല്ലിൽ തുടരുന്നതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ധോണി

കാൽമുട്ട് ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ തുടരുന്നത് സംബന്ധിച്ചും വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി
ശസ്ത്ര​ക്രിയ വിജയകരമായി പൂർത്തീകരിച്ചതായും നവംബറോടെ മികച്ച ഫലം ലഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായും 42കാരൻ പറഞ്ഞു
‘ആളുകൾ എന്നെ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനായി ഓർക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനൊരു മികച്ച മനുഷ്യനെന്ന നിലയിൽ ഓർമിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾ ഒരു നല്ല മനുഷ്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് മരിക്കുന്നതുവരെയുള്ള പ്രക്രിയയാണ്’
ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള ഏറ്റവും മികച്ച സമയമിതാണ്. എന്നെ സംബന്ധിച്ച് നന്ദി പറഞ്ഞ് വിരമിക്കൽ എളുപ്പമാണ്. എന്നാൽ, ചെന്നൈ സൂപർ കിങ്സ് ആരാധകരിൽനിന്ന് ഞാൻ അനുഭവിച്ച സ്നേഹത്തിന്റെ ആഴം വളരെ വലുതാണ്. ഒരു സീസൺ കൂടി കളിക്കുകയെന്നത് അവർക്കുള്ള സമ്മാനമായിരിക്കും