പാചകവാതകം പെട്ടെന്ന് തീരുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

പാചകവാതക വില വർധിക്കുന്ന സാഹചര്യത്തിൽ അവ ബുദ്ധിപൂർവം ഉപയോഗിക്കേണ്ടത് മുമ്പത്തെക്കാളും പ്രധാനമാണ്. അടുക്കളയിലെ ചില കാര്യങ്ങൾ ശ്രദ്ധിക്കുക വഴി ഗ്യാസും പണവും ലാഭിക്കാനും പാചകം വേഗത്തിലാക്കാനും സഹായിക്കും.
പാത്രങ്ങൾ
ചെറിയ അളവിൽ ഭക്ഷണം പാകം ചെയ്യാൻ വലിയ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക
പ്രഷർ കുക്കറുകൾ
ഗ്യാസ് ലാഭിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് പ്രഷർ കുക്കറുകൾ. പയർ, അരി, പച്ചക്കറികൾ എന്നിവ പാചകം ചെയ്യാൻ കുക്കർ ഉപയോഗിക്കുക
പാത്രം അടച്ച് വക്കുക
പാചകം ചെയ്യുമ്പോൾ പാത്രം മൂടിയാൽ ചൂട് പുറത്തേക്ക് പോകാതെ ഭക്ഷണം വേഗത്തിൽ വേവും. ഇതുവഴി സമയവും ഗ്യാസും ലാഭിക്കാം
ചേരുവകൾ മുൻകൂട്ടി തയാറാക്കുക
ഗ്യാസ് ഓണാക്കുന്നതിന് മുമ്പേ ചേരുവകൾ തയാറാക്കി വെക്കുക
ബർണറുകൾ കൃത്യമായി പരിശോധിക്കുക
ബർണറുകൾ പതിവായി വൃത്തിയാക്കുക. അടഞ്ഞ ബർണറുകൾ ഗ്യാസ് ഉപയോഗം കൂട്ടും
കുറഞ്ഞ തീയിൽ വേവിക്കുക
കുറഞ്ഞ തീയിൽ പാചകം ചെയ്യുന്നത് വഴി ഭക്ഷണത്തിന്റെ പോഷകമൂല്യം നിലനിർത്താനും ഗ്യാസിന്‍റെ അമിത ഉപയോഗം കുറക്കാനും കഴിയും
Explore