നമ്മുടെ ടവലുകൾ ശരീരത്തിൽനിന്ന് വെള്ളം ഒപ്പിയെടുക്കുന്നതിനൊപ്പം ധാരാളം സൂ ക്ഷ്മാണുക്കളെയും ഒപ്പിയെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ടവലുകൾ വൃത്തിയാക്കൽ അതിപ്രധാനമാണ്.
മനുഷ്യന്റെ തൊലിയിൽ കാണപ്പെടുന്ന ബാക്‌ടീരിയ കാരണം ടവലുകൾ എളുപ്പത്തിൽ അഴുക്കുപിടിക്കാനും രോഗവാഹകരാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
സംഗതി നിസ്സാരമെന്ന് തോന്നുമെങ്കിലും, മനുഷ്യശരീരത്തിൽനിന്ന് ടവലിൽ പറ്റിക്കൂടുന്ന ചില ബാക്ടീരിയകൾ പ്രശ്‌നം സൃഷ്ടിച്ചേക്കാം. ആയിരത്തോളം തരം ബാക്ടീരിയകൾ നമ്മുടെ തൊലിയിലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്; ഒപ്പം ഫംഗസും വൈറസും.
ഇതിൽ ഭൂരിഭാഗവും നമുക്ക് ഗുണമേകുന്നതാണ്. അപകടകാരികളായ ബാക്‌ടീരിയകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് ഇവയാണത്രെ.
എന്നാൽ, അനുയോജ്യ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ മാത്രം അപകടകാരിയാകുന്ന ചില അണുക്കൾ അണുബാധയുണ്ടാക്കാൻ സാധ്യത യുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് റിസ്ക്. ചുരുക്കിപ്പറഞ്ഞാൽ, നന്നായി അലക്കാതെ ഏറെ ദിവസങ്ങൾ ടവലുകൾ ഉപയോഗിച്ചാൽ പ്രശ്നമാണ്.