വിറ്റാമിനുകൾ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നു
മഞ്ഞൾ: ഇതിലുള്ള കുർക്കുമിൻ മുഖക്കുരു, പിഗ്മെന്റേഷൻ എന്നിവ കുറച്ച് ചർമ്മത്തിന് തിളക്കം നൽകുന്നു
ഉയുന്ന്: പ്രോട്ടീനും വിഷവിമുക്തമാക്കുന്ന ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
നെയ്യ്: ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ എയും ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു
തേങ്ങ: തേങ്ങാവെള്ളം ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു
നെല്ലിക്ക; വിറ്റാമിൻ സിയുടെ ഒരു കലവറയാണ് നെല്ലിക്ക. കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു
ബദാം: ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് അകാല വാർദ്ധക്യം തടയുന്നു