ലോകത്തിന്റെ വിവിധയിടങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ ആ സമൂഹത്തിന്റെ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും മനസ്സിലാക്കാൻ സഹായിക്കുന്നു

കിമോണോ
ജപ്പാന്‍റെ പരമ്പരാ​ഗത വസത്രമാണ് കിമോണോ വിശാലമായ കൈകളും ടി-ആകൃതിയിൽ നീളമുള്ള ഒരു പരമ്പരാഗത വസ്ത്രമാണിത്
സാരി
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ദൈനംദിന ഉപയോഗത്തിനും പ്രത്യേക ചടങ്ങുകൾക്കും ഒരുപോലെ സാരികൾ ഉപയോഗിക്കുന്നു
ഹാൻബോക്ക്
കൊറിയയുടെ പരമ്പരാഗത വസ്ത്രമാണ് ഹാൻബോക്ക്. തിളക്കമുള്ള നിറങ്ങളും ലളിതമായ രൂപകല്പനയുമാണ് ഇതിന്റെ പ്രധാന പ്രത്യേകത
ഡിർൻഡൽ
ജർമ്മനിയുടെയും ഓസ്ട്രിയയുടെയും ആൽപൈൻ മേഖലകളിൽ സജീവമായ പരമ്പരാഗത വസ്ത്രമാണ് ഡിർൻഡൽ. ബ്ലൗസ്, വിശാലമായ പാവാട, ഏപ്രൺ എന്നിവ ചേർന്നതാണ് ഈ വസ്ത്രം
കില്റ്റ്
സ്കോട്ട്ലൻഡിലെ പുരുഷന്മാർ പരമ്പരാഗതമായി ധരിക്കുന്ന മുട്ടുവരെ നീളമുള്ള പാവാടയാണിത്
ദഷിക്കി
പശ്ചിമ ആഫ്രിക്കയിലെ നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ ധരിക്കുന്ന വർണ്ണാഭമായ അയഞ്ഞ വസ്ത്രമാണിത്
ചിയോങ്സാം
ചിയോങ്സാം അഥവാ കിപാവോ ചൈനീസ് സ്ത്രീകൾ പ്രധാനമായും ഔപചാരിക ചടങ്ങുകളിൽ ധരിക്കുന്ന പരമ്പരാഗത വസ്ത്രമാണ്
പൊഞ്ചോ
പൊഞ്ചോ ദക്ഷിണ അമേരിക്കയിലെ ആൻഡീസ് മലനിരകളിലെ തദ്ദേശവാസികൾ പരമ്പരാഗതമായി ധരിക്കുന്ന കൈകളില്ലാത്ത വസ്ത്രമാണ്
ബുനാഡ്
നോർവേയുടെ പരമ്പരാഗത വസ്ത്രമാണ് ബുനാഡ്. ദേശീയ ആഘോഷങ്ങൾ, വിവാഹങ്ങൾ, മാമോദീസ തുടങ്ങിയ പ്രധാന ചടങ്ങുകളിലാണ് ഇവ ധരിക്കുന്നത്
അബായ
പശ്ചിമേഷ‍്യയിലെ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ ധരിക്കുന്ന നീളമുള്ള അയഞ്ഞ കറുത്ത മേലങ്കിയാണ് അബായ
Explore