ബ്രാന്‍ഡഡ് വസ്ത്രങ്ങൾ പെട്ടെന്ന് പഴകുന്നത് ഇത് കൊണ്ടാണ്
നമ്മൾ ശരിയായി പരിപാലിക്കാത്തതിനാലാണ് പലപ്പോഴും ബ്രാന്‍ഡഡ് വസ്ത്രങ്ങൾ പോലും പെട്ടെന്ന് പഴകുന്നത്
എല്ലാ വസ്ത്രങ്ങളും ഒരുമിച്ച് മെഷീനിൽ അലക്കുന്നു
വ്യത്യസ്ത തുണികൾ തമ്മിലുരസി നൂലുകൾക്ക് തകരാർ സംഭവിക്കാം
കെയർ ലേബലിലെ നിർദേശങ്ങൾ അവഗണിക്കുന്നു
പലരും കെയർ ലേബലുകൾ ശ്രദ്ധിക്കറില്ല. ഇവയിൽ നിർദേശങ്ങൾ അടങ്ങിയിട്ടുണ്ടാവും
ഡിറ്റർജന്‍റുകളുടെയും സോപ്പിന്‍റെയും അമിത ഉപയോഗം
ഡിറ്റർജന്‍റുകളും സോപ്പും അമിതമായി ഉപയോഗിക്കുമ്പോൾ തുണികൾക്കിടയിൽ കുടുങ്ങി പൊടിയും ചളിയും ഉണ്ടാകാനിട വരുന്നു. വായുസഞ്ചാരം നഷ്ടപ്പെട്ട് തുണികൾ കട്ടിയുള്ളതാവുകയും ചെയ്യുന്നു
അമിതമായ ചൂട്
ഡ്രൈയറുകളിലെയും ഇസ്തിരിപ്പെട്ടികളിലെയും അമിതമായ ചൂട് തുണികളുടെ നൂലുകളെ നശിപ്പിക്കുന്നു
വസ്ത്രങ്ങൾ ശരിയായി സൂക്ഷിക്കാത്തതിനാൽ
കട്ടിയുള്ള വസ്ത്രങ്ങൾ ഹാങറിൽ തൂക്കിയിട്ടാൽ രൂപമാറ്റം സംഭവിക്കും. അലമാരകളിൽ കുത്തിനിറച്ച് വെക്കുന്നതിനാൽ സ്ഥിരമായ ചുളിവുകൾ ഉണ്ടാകും