January 27, 2025

സമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കുമോ?

പഠനം, കരിയർ, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം സമ്മർദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവർത്തനങ്ങളും ഹോർമോണൽ മാറ്റങ്ങളും സമ്മർദത്തിന്‍റെ ഭാഗമായി ശരീരത്തിൽ ഉണ്ടാകാറുണ്ട്.
ചെറിയ തോതിലുള്ള സമ്മർദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത് സ്ഥിരമാകുന്നത് ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും.
അടുത്തിടെ യുവാക്കളിൽ ഹൃദയാഘാതം വർധിച്ച് വരികയാണ്. ഹൃദയാഘാതത്തിന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങളിലൊന്നായി സമ്മർദം മാറിയിരിക്കുന്നു.
സമ്മർദം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. പെട്ടെന്നുള്ള സമ്മർദം ഹൃദയപേശികളെ താൽക്കാലികമായി ദുർബലപ്പെടുത്തുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകും.
ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗ പ്രശ്‌നങ്ങൾ, പക്ഷാഘാതം, ഉറക്കപ്രശ്‌നങ്ങൾ എന്നിവ സമ്മർദ്ദം മൂലമുണ്ടാകാമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
സമ്മർദത്തെ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ആദ്യം ഇതുണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തണം.
ഒഴിവാക്കാൻ പറ്റുന്നവ ഒഴിവാക്കുകയും ഒഴിവാക്കാൻ പറ്റാത്തവ അമിത സമ്മർദം ഉണ്ടാക്കാത്ത രീതിയിൽ മാറ്റിയെടുക്കുകയും വേണം.
മെഡിറ്റേഷൻ, യോഗ, എയ്‌റോബിക് വ്യായാമം തുടങ്ങിയ പരിശീലനങ്ങൾ സ്ട്രെസ് ഹോർമോണുകൾ കുറക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Explore