ജീന്‍സിന്‍റെ പുതുമ നിലനിർത്താന്‍ അലക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാല് മുതൽ ആറ് തവണ വരെ ഉപയോഗിച്ച ശേഷം മാത്രം അലക്കുക. എത്ര കുറച്ച് കഴുകുന്നുവോ അത്രയും ഭംഗി നിലനിൽക്കും
പെട്ടെന്ന് നരക്കാതിരിക്കാന്‍ കൈകൾ കൊണ്ട് അലക്കാം
വാഷിങ്മെഷീനിൽ മറ്റ് തുണികളുടെ കൂടെ അലക്കരുത്. ഇത് തുണികൾ തമ്മിലുരസി നൂലുകൾക്ക് തേയ്മാനം ഉണ്ടാക്കും
തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ചൂടുവെള്ളത്തിൽ മുക്കിവെക്കുകയോ കഴുകുകയോ ചെയ്യരുത്
കഴുകുമ്പോഴും ഉണക്കുമ്പോഴും ജീന്‍സ് പുറംതിരിച്ചിടുക
പൊരിവെയിലത്ത് ഉണക്കരുത്. ഇളം വെയിലത്തോ തണലത്തോ ഉണക്കുക
പ്രകൃതിദത്ത നൂലുകളും ഇന്‍ഡിഗോ ബാത്ത് ഉൾപ്പെടുന്ന പുരാതന ഡൈയിങ് ടെക്നികുകളും ഉപയോഗിച്ചാണ് ജീന്‍സുകൾക്ക് നിറം നൽകുന്നത്. അതിനാൽ കുറഞ്ഞ തവണ അലക്കുന്നതാണ് ഉത്തമം
Explore