മഴക്കാലമാണ്, പൂപ്പലും ഈര്‍പ്പവും അകറ്റി വീടുകള്‍ക്കേകാം സംരക്ഷണം

മഴക്കാലത്ത് വീടുകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. മഴക്കാലം അമിതമായ ഈർപ്പവും പൂപ്പൽ രൂപപ്പെടാനുള്ള സാധ്യതയും വർധിപ്പിക്കുന്നു
വീടുകൾ നിർമിക്കുമ്പോൾ മേൽക്കൂരയുടെ ഘടനയിലും ശ്രദ്ധിക്കണം. മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തണം
മേൽക്കൂരക്ക് വാട്ടർ പ്രൂഫിങ് നൽകിയാൽ ചോർച്ചയോ ചുമരുകളിലേക്ക് ഈർപ്പമിറങ്ങുകയോ ചെയ്യില്ല
വീടിന്റെ ജനലുകളും വാതിലുകളും ദിവസവും 15-20 മിനിറ്റെങ്കിലും തുറന്നിടുക. ഇത് വീടിനുള്ളിലെ ഈർപ്പം പുറത്തേക്ക് പോകാൻ സഹായിക്കും
അടുക്കളയിലും ബാത്ത്റൂമിലും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുക
വീടിനുള്ളിൽ തുണികൾ ഉണക്കുന്നത് ഒഴിവാക്കുക. ഇത് വായുവിലെ ഈർപ്പം വർധിപ്പിക്കും
ബ്ലീച്ചും വെള്ളവും തുല്യ അളവിൽ കലർത്തിയ ലായനി ഉപയോഗിച്ച് പൂപ്പൽ ബാധിച്ച സ്ഥലങ്ങൾ തുടച്ചു വൃത്തിയാക്കുക
അലമാരകളിലും ഷെൽഫുകളിലും വായുസഞ്ചാരം ഉറപ്പാക്കാൻ സാധനങ്ങൾ അടുക്കി വെക്കുമ്പോൾ അകലം പാലിക്കുക
തുകൽ ഉത്പന്നങ്ങൾ, തടി ഫർണിച്ചറുകൾ, പുസ്തകങ്ങൾ എന്നിവ ഈർപ്പം വലിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ ഇവ സൂക്ഷിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക
വിനാഗിരി (വെള്ള വിനാഗിരി) പൂപ്പലിനെതിരെ ഫലപ്രദമാണ്. വെള്ളവുമായി കലർത്തി സ്പ്രേ ചെയ്ത് ഉണങ്ങിയ തുണികൊണ്ട് തുടക്കുക
പൂപ്പൽ കൂടുതലുള്ള സ്ഥലങ്ങളിൽ ബേക്കിംഗ് സോഡ വിതറുന്നത് ദുർഗന്ധം അകറ്റാനും ഈർപ്പം നിയന്ത്രിക്കാനും സഹായിക്കും
പൂപ്പലിനെ പ്രതിരോധിക്കുന്ന ഫർണിച്ചർ പോളിഷ് ഉപയോഗിക്കുന്നത് തടിയെ സംരക്ഷിക്കാനുള്ള മികച്ച മാർഗമാണ്
വേപ്പണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകൾ തടിയിൽ പുരട്ടുന്നത് ഒരു പരിധി വരെ പൂപ്പലിനെ തടയും. ഇത് തടികൾക്ക് സംരക്ഷണം നൽകുന്നു
Explore