ഭക്ഷണം കഴിക്കുമ്പോൾ യൂട്യൂബ് ഷോർട്സ് വിഡിയോകൾ കാണുന്നത് കുട്ടികളിൽ പതിവാകുന്നുണ്ടോ? എങ്കിൽ നിങ്ങളറിയേണ്ടത്

ഇത്തരം സന്ദർഭങ്ങളിൽ കുട്ടിയുടെ ശ്രദ്ധ ഭക്ഷണത്തിൽ നിന്ന് സ്ക്രീനിലേക്ക് മാറുന്നു
സ്ക്രീനിൽ മുഴുകി ഭക്ഷണം കഴിക്കുമ്പോൾ ശരീരം നൽകുന്ന വിശപ്പിന്റെയും സംതൃപ്തിയുടെയും സൂചനകൾ ശ്രദ്ധിക്കാതെ പോകാം
ഭക്ഷണത്തിന്റെ രുചി, മണം, ഘടന എന്നിവ ശ്രദ്ധിക്കുന്നതിനുപകരം കുട്ടിയുടെ ശ്രദ്ധ വീഡിയോയിലായിരിക്കും
എല്ലായ്പ്പോഴും ഫോൺ വേണമെന്ന ശീലം രൂപപ്പെടാതിരിക്കാൻ ഭക്ഷണസമയം സ്ക്രീൻ-ഫ്രീ ആക്കാം
കുട്ടിയോട് ഫോൺ മാറ്റിവെക്കാൻ പറയുന്നതിനൊപ്പം മാതാപിതാക്കളും ഭക്ഷണസമയത്ത് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക
ചെറിയ മാറ്റങ്ങളിലൂടെ തന്നെ കുട്ടിയുടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്താം
Explore