കഴുകുന്നതിന് മുമ്പ് വേർതിരിക്കുക
വെള്ള, ഇളംനിറം, കടുംനിറം എന്നിങ്ങനെ വസ്ത്രങ്ങൾ വേർതിരിച്ച് കഴുകുക. ഇതിലൂടെ വസ്രതങ്ങളുടെ കളർ മറ്റ് വസ്ത്രങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാം. പുതിയ കോട്ടൺ വസ്ത്രങ്ങൾ ആദ്യമായി കഴുകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. വസ്ത്രത്തിലെ ലേബലിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും പരിശോധിക്കുക