01/07/2025

ഒരേ കിച്ചൺ ടൗവ്വൽ മൂന്ന് ദിവസത്തിലധികം ഉപയോഗിക്കാറുണ്ടോ?

pinterest
അടുക്കളയിൽ പതിവായി ഉപയോഗിക്കുന്നതാണ് കിച്ചൻ ടൗവ്വലുകൾ. സ്റ്റൗവിൽ നിന്നും ചൂടോടെ പാത്രങ്ങൾ വാങ്ങി വെക്കുന്നതു മുതൽ പാചകത്തിനിടക്ക് കൈകൾ തുടക്കാൻ വരെ ഇവ ഉപയോഗിക്കുന്നു
നനഞ്ഞ പ്രതലങ്ങളുമായും ഭക്ഷണവുമായും നിരന്തരം സമ്പർക്കം പുലർത്തുന്നതിനാൽ അവയിൽ ബാക്ടീരിയകൾ വേഗത്തിൽ പറ്റിപ്പിടിക്കാനും പെരുകാനുമുള്ള സാധ്യത കൂടുതലാണ്
കിച്ചൻ ടൗവ്വലുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൈകൾ തുടക്കാൻ ഉപയോഗിക്കുന്ന കിച്ചൻ ടൗവ്വലുകൾ ഒരിക്കലും പാത്രങ്ങൾ തുടയ്ക്കാനോ ചൂടുള്ളവ വാങ്ങി വെക്കാനോ ഉപയോഗിക്കരുത്
വെള്ളനിറത്തിലുള്ള കിച്ചൻ ടൗവ്വലുകൾ തെരഞ്ഞെടുക്കുക. കോട്ടന്‍ ടൗവ്വലുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. മൈക്രോഫൈബർ ടൗവ്വലുകളും ഉപയോഗിക്കാം
ഒരേ ടൗവ്വൽ മൂന്ന് ദിവസത്തിലധികം ഉപയോഗിക്കരുത്‌. മറ്റു തുണികൾക്കൊപ്പം അലക്കുകയും ചെയ്യരുത്
ടൗവ്വലുകൾ സ്റ്റൗവ്വിനു സമീപം സൂക്ഷിക്കരുത്. തീ പടരാനുള്ള സാധ്യതയുണ്ട്
നിറമിളകുന്ന തരം തുണികൾ കിച്ചൻ ടൗവ്വലായി ഉപയോഗിക്കരുത്
കിച്ചൻ ടൗവ്വലുകൾ കാറ്റും സൂര്യപ്രകാശവും നേരിട്ടേൽക്കുന്നിടത്ത് പ്രത്യേകമായി വിരിച്ചിട്ട് ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക
Explore