സ്ക്രീൻ സമയം പൂർണമായി ഒഴിവാക്കുക എന്നതല്ല ലക്ഷ്യം. പകരം, കുട്ടിയുടെ പ്രായത്തിനും ആവശ്യത്തിനും അനുസരിച്ച് ആരോഗ്യകരമായ പരിധി നിശ്ചയിക്കുകയാണ് പ്രധാനം
ഇനി ഫോൺ വേണ്ട എന്ന് പെട്ടെന്ന് പറയരുത്
കുട്ടി ദിവസവും എത്ര സമയം സ്ക്രീൻ ഉപയോഗിക്കാമെന്ന് നേരത്തെ തന്നെ തീരുമാനിക്കുക. ഒരേ നിയമം സ്ഥിരമായി പാലിക്കുന്നത് പുതിയ ശീലം ഉണ്ടാക്കാൻ സഹായിക്കും
മാതാപിതാക്കളും മാതൃകയാകണം
മാതാപിതാക്കൾ എപ്പോഴും ഫോണിൽ മുഴുകിയിരിക്കുമ്പോൾ കുട്ടികളിൽനിന്ന് വ്യത്യസ്തമായ പെരുമാറ്റം പ്രതീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്
ഭക്ഷണം കഴിക്കുമ്പോൾ ഫോൺ വേണ്ട!
കുട്ടിയെ ഭക്ഷണം കഴിപ്പിക്കാൻ മൊബൈൽ നൽകുന്ന ശീലം പതുക്കെ ഒഴിവാക്കാം. പകരം കുടുംബാംഗങ്ങളുമായി ഇടപഴകാനുള്ള സമയമാക്കി ഭക്ഷണസമയം മാറ്റുക
ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഒഴിവാക്കാം
ഉറങ്ങുന്നതിന് മുമ്പുള്ള സ്ക്രീൻ ഉപയോഗം കുറച്ച് കഥ വായിക്കുകയോ സംസാരിക്കുകയോ പോലുള്ള ശീലങ്ങൾ പഠിപ്പിക്കുക
ഫോൺ ഇല്ലെങ്കിൽ പിന്നെ എന്ത്?
കളികൾ, ചിത്രരചന, പുസ്തകവായന, പസിൽ, സൈക്കിളിങ്, സംഗീതം തുടങ്ങിയ സ്ക്രീൻ രഹിത പ്രവർത്തനങ്ങൾ കുട്ടിക്ക് പരിചയപ്പെടുത്തുക
പുറത്തുകളിക്കാൻ സമയം നൽകുക
ദിവസവും കുറച്ച് സമയം പുറത്തുപോയി കളിക്കാൻ അവസരം നൽകുന്നത് സ്ക്രീനിൽനിന്ന് കുട്ടിയുടെ ശ്രദ്ധ മാറ്റാൻ സഹായിക്കും. മാതാപിതാക്കളും ഒപ്പം കൂടിയാൽ കുട്ടികൾക്ക് കൂടുതൽ നല്ലത്
`ഇത് ചെയ്താൽ ഫോൺ തരാം' എന്ന വാഗ്ദാനം ഒഴിവാക്കുക
എല്ലാ നല്ല പെരുമാറ്റത്തിനും സ്ക്രീൻ സമയം സമ്മാനമായി നൽകുന്നത് കുട്ടിയുടെ ഫോൺ ആശ്രയം വർധിപ്പിച്ചേക്കാം
കുട്ടിയുടെ കൈയിൽനിന്ന് ഫോൺ എടുത്തുമാറ്റുക മാത്രമല്ല അതിന് പകരം രസകരമായ ലോകം തുറന്നുകൊടുക്കുക എന്നതാണ് പ്രധാനം