കു​ഞ്ഞു​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആർക്ക്?

അഖീല വി.എസ്. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
കു​ട്ടി​യു​ടെ വ​ള​ർ​ച്ച​യി​ൽ അ​ച്ഛ​ന്റെ സാ​ന്നി​ധ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്
അ​മ്മ​യു​ടെ സ്‌​നേ​ഹ​ത്തോ​ടൊ​പ്പം, അ​ച്ഛ​ൻ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും സു​ര​ക്ഷി​ത​ത്വ​വും സ്നേ​ഹ​വും കു​ട്ടി​യു​ടെ സ്വ​ഭാ​വം പാ​ക​പ്പെ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്
കു​ഞ്ഞി​ന്റെ വ​ള​ർ​ച്ച​യു​ടെ തു​ട​ക്ക​ത്തി​ൽ അ​മ്മ​യു​ടെ പ​ങ്ക് തീ​ർ​ച്ച​യാ​യും വലുതാ​ണ്. എ​ന്നാ​ല്‍, അ​ച്ഛ​ൻ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ കുട്ടിയുടെ വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ന് പ്ര​ധാ​ന​മാ​ണ്
കു​ട്ടി​യോ​ടൊ​പ്പം ക​ളി​ക്കു​മ്പോ​ഴും, സം​സാ​രി​ക്കു​മ്പോ​ഴും, അ​ച്ഛ​ൻ ന​ൽ​കു​ന്ന ശ്ര​ദ്ധ, സ്‌​നേ​ഹം എ​ന്നി​വ കു​ഞ്ഞി​ന്റെ മ​ന​സ്സി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു
ചെ​റു​താ​യി തോ​ന്നു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ -ക​ഥ​പ​റ​യ​ൽ, ഒ​പ്പം ഇ​രു​ന്ന്‌ ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, സം​ശ​യ​ങ്ങ​ൾ​ക്ക് ശ്ര​ദ്ധ​കൊ​ടു​ക്ക​ൽ, ത​മാ​ശ പ​ങ്കുവെക്ക​ൽ ഇ​വ​യൊ​ക്കെ​യാ​ണ് കു​ട്ടി​യു​ടെ മ​ന​സ്സി​ൽ ആ​ത്മാ​ർ​ഥ​മാ​യ ബ​ന്ധം വ​ള​ർ​ത്തു​ന്ന​ത്
സ്നേ​ഹം പു​റ​ത്തു കാ​ണി​ക്കാ​ത്ത അ​ച്ഛ​ൻ എ​ന്ന സ​ങ്ക​ല്പം ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഒ​ട്ടും സ്വീ​കാ​ര്യ​മ​ല്ല എ​ന്നു കൂ​ടി ഓ​ർ​ക്ക​ണം
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore