ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? നന്നായി ഉറങ്ങാനുള്ള മാർഗങ്ങളറിയാം
കിടപ്പുമുറിയിൽ ടെലിവിഷൻ, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയവ ഉപയോഗിക്കാതിരുന്നാൽ നന്നായി ഉറങ്ങാനാകും.
പതിവായി ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
പകൽ ഉറങ്ങാതിരിക്കുന്നത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കും.
രാത്രി ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന്​ മൂന്നോ നാലോ മണിക്കൂർ മുമ്പ്​ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
വൈകുന്നേരം മിതമായി വ്യായാമം ചെയ്യുന്നത്​ സുഖമായി ഉറങ്ങാൻ സഹായിക്കും. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ഉറക്കത്തെ സഹായിക്കും
പുകവലി, മദ്യം പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഉറക്കത്തെ ബാധിക്കും.