നിങ്ങളുടെ കൈ കരുത്ത വർധിപ്പിക്കാനുള്ള ആറ് വഴികൾ പരിചയപ്പെടാം..
ഫോം സ്ട്രെസ് ബോൾ ഞെക്കുക
മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതോടൊപ്പം കൈത്തണ്ടയുടെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സ്ട്രെസ്സ് ബോളുകൾ മികച്ചതാണ്.
ഹാൻഡ് ഗ്രിപ്പർ ഉപയോഗിച്ച് സ്വയം പരിശീലിക്കുക
കൊണ്ടു നടക്കാവുന്ന ഫലപ്രദമായ ഹാൻഡ് ഗ്രിപ്പറുകൾ നിങ്ങളുടെ വിരലുകൾ, കൈത്തണ്ട എന്നിവയുടെ ബലവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നു
റിസ്റ്റ് റോളർ ഉപയോഗിക്കുക
ജിമ്മിലുള്ളതിനു പുറമെ, കയർ ഘടിപ്പിച്ച് ഉരുട്ടുന്ന റിസ്റ്റ് റോളർ കൈത്തണ്ടക്ക് കരുത്തേകുന്നതിനുള്ള മികച്ച ഉപകരണമാണ്. ഗ്രിപ്പ് പവർ വർധിപ്പിക്കാൻ ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.
നേരെ തൂങ്ങിക്കിടക്കുക
ഒരു ബാറിൽ തൂങ്ങിക്കിടക്കുന്നത് പിടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
വർക്ക് ഔട്ട് ദിനചര്യയിലേക്ക് പുൾ അപ്പുകൾ ചേർക്കുക:
വ്യായാമത്തിൽ ശരിയായ പുൾ അപ്പിന് ഏറെ പ്രാധാന്യം നൽകൂ.
ഡംബെൽ റിസ്റ്റ് ഫ്ലെക്‌ഷൻ
ലളിതവും എന്നാൽ ശക്തവുമായ ഈ വ്യായാമം കൈത്തണ്ടയുടെ വഴക്കം, പിടിയുടെ ശക്തി, മൊത്തത്തിലുള്ള കൈത്തണ്ട വികാസം എന്നിവ വർധിപ്പിക്കുന്നു.