തുരുമ്പിച്ച ഉപകരണങ്ങൾ ഒരു രാത്രി മുഴുവൻ വിനാഗിരിയിൽ മുക്കി വച്ച ശേഷം പിറ്റേന്ന് കഴുകിയെടുത്താൽ പുതിയത് പോലെയാകും
ഷൂസ് വൃത്തിയാക്കൽ
വെള്ളത്തിൽ വിനാഗിരി, ഉപ്പ്, ഡിഷ് വാഷിങ് ലിക്വിഡ് എന്നിവ ചേർത്ത് അതിൽ കറ പിടിച്ച ഷൂസുകൾ പത്ത് മിനിട്ടി മുക്കി വച്ചാൽ വൃത്തിയാകും
ഡീഫ്രോസ്റ്റ്
മാംസം ഡീഫ്രോസ്റ്റ് ചെയ്യാൻ 300 ഗ്രാം ഉപ്പും 50 മില്ലീ വെള്ള വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മാംസം മുക്കി വക്കുക. മൂന്ന് മിനിട്ട് ചെറു ചൂടുവെള്ളത്തിൽ മുക്കി വെച്ച ശേഷം ഉപയോഗിക്കാം
കെറ്റിൽ കറ
കറ പിടിച്ച കെറ്റിലിൽ വെള്ള വിനാഗിരിയും മുട്ടത്തോടും ഉരുളക്കിഴങ്ങും ചേർത്ത് തിളപ്പിച്ചാൽ കറ പോയി വൃത്തിയാകും
പഴ ഈച്ചകളെ കൊല്ലാൻ
ചെടികളെ നശിപ്പിക്കുന്ന പഴ ഈച്ചകളെയും കീടങ്ങളയെും കൊല്ലാൻ ഒരു അടപ്പിൽ വിനാഗിരി ഒഴിച്ച് ചെടികളിൽ വച്ചാൽ മതി