40 വയസ്സ് കഴിഞ്ഞ സ്ത്രീയാണോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ
40 വയസ്സിനുശേഷമുള്ള സ്ത്രീകളുടെ ആരോഗ്യത്തിൽ വാർധക്യം, പെരിമെ നോപോസ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടാം. ഹോർമോൺ വ്യതിയാനങ്ങൾ, ശരീരഭാരം കൂടൽ, മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങ ൾ 40 കഴിഞ്ഞ സ്ത്രീകളിൽ കണ്ടുവരാറുണ്ട്.
പ്രായം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന ചില രോഗാവസ്‌ഥകളെ പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
പ്രതിരോധം ജീവിതശൈലിയിലൂടെ
രോഗം വരാനുള്ള സാധ്യതകൾ മുൻകൂട്ടി കാണുന്നതിനും അത് പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ നേരത്തേതന്നെ ആരംഭിക്കുന്നതിനും വലിയ പ്രാധാന്യം നൽകണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
ദിവസവും ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യുന്നത് ശീലമാക്കുക. നടത്തം, നീന്തൽ, സൈക്ലിങ് ഇവയിൽ ഏതെങ്കിലും 40 മിനിറ്റ് ദിവസവും ചെയ്യുന്നത് നല്ലതാണ്
കൃത്യ സമയത്ത് ആഹാരം കഴിക്കുന്നത് ശീലമാക്കണം. സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും നാര് അടങ്ങിയ ഭക്ഷണ പദാർഥങ്ങളും നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. അമിതമായ എണ്ണയുടെ ഉപയോഗം, എണ്ണയി ൽ ഫ്രൈ ചെയ്‌ത ആഹാരസാധനങ്ങൾ ഇവ ഒഴിവാക്കുക.
ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കണം. ഹൃദയം, കിഡ്‌നി എന്നിവയുടെ രോഗങ്ങൾക്ക് മരുന്നു കഴി ക്കുന്നവർ ഡോക്‌ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം ഉപയോഗിക്കണം.
മാനസിക സമ്മർദം ഒഴിവാക്കാൻ യോഗ നല്ലൊരു മാർഗമാണ്. സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും കൂടെ സമയം ചെലവഴി ക്കുന്നതു വഴി ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം എന്നിവ ഒഴിവാക്കാം.
പ്രധാന പ്രശ്‌നങ്ങൾ
ഈസ്ട്രജൻ കുറയൽ, ആർത്തവവിരാമം, ഹേദ്രാഗം, മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, അമിത കൊളസ്ട്രോൾ, അമിത കൊളസ്ട്രോൾ