പഴയ സുഹൃത്തിനെ വിളിക്കാം
പണ്ടെങ്ങാണ്ടോ സുഹൃത്തായിരുന്നയാളെ ഫോണിൽ വിളിക്കുന്നത് പലർക്കും ഒരു ഫോബിയപോലെ ഭയങ്കര മടിയുള്ള കാര്യമായിരിക്കും. എങ്കിലും ശക്തി സംഭരിച്ച് വിളിച്ചുനോക്കൂ. വിളിച്ചയാൾക്ക് എന്തു സന്തോഷമായിരിക്കുമെന്നോ... അവരുടെ മറുപടിയിൽ നിങ്ങളും സന്തോഷിക്കും.