കൊള്ളാമല്ലോ ഈ 'മടിപിടിച്ചിരിക്കൽ ചികിത്സ'

കുറ്റബോധമില്ലാതെ ബോധപൂർവം വിശ്രമം തിരഞ്ഞെടുത്ത് മനസ്സിനെയും ശരീരത്തെയും പൂർണമായും ശാന്തവും ഊർജസ്വലവുമാക്കുന്ന 'തെറപ്യൂട്ടിക് ലേസിനെ സ്' ട്രെൻഡാവുന്നു.
ഒന്നും ചെയ്യാതെ കിടക്കയിൽ കുറേ നേരം വെറുതെ കിടക്കുക... അതൊരു ചികിത്സ യാണത്രെ! വെറുതെ ഫോൺ സ്ക്രോൾ ചെയ്യുകയോ സംസാരിക്കുകയോ ചെയ്ത് കിടക്കുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. ഈ വർഷം കൂടുതൽ ട്രെൻഡിങ് ആയ സെൽഫ് കെയർ വിദ്യകളിലൊന്നായ 'തെറപ്യൂട്ടിക് ലേസിനെസ്' അഥവാ 'മടി പിടിച്ചിരിക്കൽ ചികിത്സ'യാണത്.
തെറപ്യൂട്ടിക് ലേസിനെസ്?
വളരെ കുറച്ച് കാര്യങ്ങൾ മാത്രം ചെയ്‌ത്‌, എല്ലാ വേഗതയും കുറച്ച് വിശ്രമത്തിലൂടെ മാനസിക, വൈകാരിക സൗഖ്യം കൈവരിക്കുന്ന വിദ്യയാണിത്. 'മടി പിടിച്ചിരിക്കൽ ചികിത്സ'യുടെ ഭാഗമായ വിശ്രമവും വിനോദവും ടൈംടേബിൾ തെറ്റിക്കലും സർഗാ ത്മകതയെ ഉണർത്തുമെന്നും ഇതിന്‍റെ പ്രചാരകർ ചൂണ്ടിക്കാട്ടുന്നു.
കുറ്റബോധമൊന്നുമില്ലാതെ മനസ്സിന് ബ്രേക്ക് നൽകാനും വിശ്രമിക്കാനും തെറപ്യൂട്ടിക് ലേസിനെസ് നമുക്ക് അവസരം നൽകും.
മെഡിറ്റേഷൻ, എക്‌സർസൈസ് തുടങ്ങിയവക്ക് നമ്മുടെ സജീവ പങ്കാളിത്തം വേണമെന്നിരിക്കെ തെറപ്യൂട്ടിക് ലേസിനെസ് പരിപൂർണ വിശ്രമമാണ് മുന്നോട്ട് വെക്കുന്നു.
ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​നും ഒളിച്ചോടാനും അവഗണിക്കാനുമുള്ള ഉപായമായി തെറ പ്യൂട്ടിക് ലേസിനെസിനെ കാണാൻ പാടില്ല.
Explore