രക്ഷിതാക്കൾ കുട്ടികളെ കേട്ടിരിക്കണോ?

അന്ന എൽസ തോമസ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
തിരക്കേറിയ ലോകത്ത്‌ മാതാപിതാക്കൾക്ക് മക്കളുമായി ശരിയായ ആശയവിനിമയം നടത്താൻ സമയം കണ്ടെത്താൻ കഴിയുന്നില്ല. മക്കളെ കേൾക്കുക എന്നതാണ് ഏറ്റവും പ്രധാനം
മാതാപിതാക്കൾ കേൾവിക്കാരാകുമ്പോൾ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും മാനസിക ബന്ധം നിലനിർത്താൻ സഹായിക്കുകയും ചെയ്യും
മക്കളുടെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ അവർക്ക് ഭയങ്ങളോ ആശങ്കകളോ ഇല്ലാതെ തുറന്ന് പറയാൻ താല്പര്യമുണ്ടാകും. കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുന്നത് ഭയവും വൈകാരികമായി അകലവും ഉണ്ടാക്കും
സ്കൂളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, കൂട്ടുകാരുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ, സ്വന്തം മനസ്സിലുള്ള ഭയങ്ങൾ എന്നിവയെക്കുറിച്ച് തുറന്നുപറയും. കുട്ടികളെ ശരിയായ ദിശയിൽ നയിക്കാനും അവരെ പിന്തുണക്കാനും സഹായിക്കും
കുട്ടികളുടെ വികാരങ്ങളെ മാനിച്ച് അവരെ മനസ്സോടെ കേൾക്കുക. കുറച്ച് നിമിഷങ്ങൾ മാറ്റിവെച്ച്‌ കുട്ടികളെ തുറന്ന മനസ്സോടെ കേൾക്കുക
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore