കുട്ടികളിലെ ഫോൺ അഡിക്ഷൻ നിയന്ത്രിക്കുന്നതിന് BATS രീതി ഉപയോഗിക്കാം

B (Boredom)
കുട്ടികൾക്ക് ബോറടിക്കുന്നു എന്ന കാരണത്താൽ ഒരിക്കലും ഫോൺ കൊടുക്കരുത്
ബോറടിക്കുന്ന സമയത്താണ് കുട്ടികൾ കൂടുതൽ ചിന്തിക്കാൻ സാധ്യത എന്നും അത് അവരുടെ സർഗാത്മകത വളർത്തും എന്നും പുതിയ പഠനങ്ങൾ പറയുന്നു.
A (Alternative)
ഫോണിന് പകരം മറ്റെന്ത് ആക്ടിവിറ്റിയാണ് കുട്ടികൾക്ക് നൽകാൻ കഴിയുക എന്ന് നോക്കണം.
എന്ത് കാര്യങ്ങളിൽ കുട്ടികളെ എൻഗേജ്​ ചെയ്യിക്കാൻ പറ്റും എന്ന് കണ്ടെത്തണം. അത് ഗാർഡനിങ്ങാവാം, കളികളാവാം, ചിത്രരചനയോ, മ്യൂസിക് പഠനമോ അങ്ങനെ എന്തുമാവാം.
T (Time)
എത്ര സമയം കുട്ടികൾ ഫോൺ ഉപയോഗിക്കണം എന്നത് മുൻകൂട്ടി തീരുമാനിക്കണം
നിങ്ങൾക്ക് സമയം ഇല്ല എന്നതുകൊണ്ട് അവരെ ഫോൺ കൊടുത്ത് മാറ്റി ഇരുത്തരുത്.
S (Support and Surroundings)
കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും സംസാരിക്കാൻ available ആണ് രക്ഷിതാക്കൾ എന്ന തോന്നൽ ഉണ്ടാക്കണം
വീട്ടിലെ കാര്യങ്ങളിൽ അവരെ ഇടപെടുത്തുകയും, അവരോട് അഭിപ്രായങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കുകയും ചെയ്യുക.
കുട്ടികൾക്ക് യോഗ, മെഡിറ്റേഷൻ പോലുള്ളവയോ വ്യായാമമോ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കുക. കായികമായി സജീവമായിരിക്കുന്നത് മുഷിപ്പ് മാറ്റുകയും ശാരീരിക-മാനസികാരോഗ്യ കാര്യങ്ങളിൽ വികാസമുണ്ടാക്കുകയും ചെയ്യുന്നു.