രണ്ടാണ്, ജോലിയും ജീവിതവും

ജോലിയും വ്യക്തിജീവിതവും അഥവാ കുടുംബജീവിതവും തമ്മിൽ ബാലൻസ് ചെയ്യൽ പലർക്കും വെല്ലുവിളിയാണ്.
ജോലികൾ ചെയ്തുതീർക്കുന്നതിൽ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം പലപ്പോഴും തടസ്സമാകുന്നുവെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്.
എന്നാൽ, ജോലിയടക്കം എല്ലാ കാര്യങ്ങളിലും ഒരാളുടെ സപ്പോർട്ട് സിസ്റ്റമാണ് കുടുംബമെന്ന് മനഃശാസ്ത്ര വിദഗ്‌ധർ പറയുന്നു.
ജീവിതത്തിലെ വിവിധ റോളുകളെ വെവ്വേറെ നിലനിർത്തുന്നതിലൂടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കാനും 'വർത്തമാനകാലത്ത് ജീവിക്കാനും' സാധിക്കും.
പരസ്പ‌രം ഏറ്റുമുട്ടുന്ന ചിന്തകളെയും അനുഭവങ്ങളെയും വേർതിരിച്ചുനിർത്താൻ കമ്പാർട്ട്മെന്‍ററിലൈസേഷൻ സഹായിക്കുന്നു. ഇത് ഉൽപാദനക്ഷമതയും മാനസിക വ്യക്തതയും കൂട്ടും. ആധിയും മാനസിക സമ്മർദവും കുറക്കാൻ സഹായിക്കും.
കൃത്യമായ ദിനചര്യയുണ്ടെങ്കിൽ നമ്മുടെ ദിവസത്തിന് ഒഴുക്കുണ്ടാകും. ഉൽപാദനക്ഷമമല്ലാത്ത സമയങ്ങൾ വളരെ കുറവായിരിക്കും. വർക്ക്-ലൈഫ് ബാലൻസ് നിലനിർത്താൻ എളുപ്പമാകും.
ഓരോന്നിനും ആവശ്യമായ അതിർവരമ്പും നമ്മുടെ നിലയെക്കുറിച്ചുള്ള കൃത്യമായ ബോധ്യവുമുണ്ടെങ്കിൽ വ്യക്തി ജീവിതവും ജോലിയും വേർതിരിക്കാൻ എളുപ്പമാണ്.
Explore