ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം
ഇന്ത്യക്കാരിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങൾ അതിഭയാനകമാണെന്നും നൂറിൽ മൂന്നു പേർ മാത്രമാണ് ആരോഗ്യകരമായ ഡിജിറ്റൽ-ലൈഫ് ബാലൻസ് ഉള്ളൂവെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നൽകുന്നു
ഇക്കാര്യത്തിൽ നൂറിൽ 50 പേരുടെ അവസ്ഥ മോശമാണെന്നും തങ്ങളുടെ ഡിവൈസുകളിൽ നിന്ന് ഡിസ്കണക്‌ടാകാൻ ഇവർ ബുദ്ധിമുട്ടുകയാണെന്നും പഠനം.
1ടു1ഹെൽപ് എന്ന സംഘടന നടത്തിയ 'സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിങ് റിപ്പോർട്ട് 2024' എന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കൗൺസലിങ്ങുകൾ 15 ശതമാനം വർധിച്ചതായും പഠനം പറയുന്നു.
83,000 കൗൺസലിങ് സെഷനുകളും 12,000 സ്ക്രീനിങ്ങും 42,000 അസെസ്സസ്മെന്റും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്.
വൈകാരിക പ്രശ്‌നങ്ങളിൽ കൂടുതലായി ചികിത്സ തേടിയിരുന്നത് വനിതകളായിരുന്നെങ്കിൽ പുരുഷൻമാരുടെ എണ്ണം ഇപ്പോൾ കൂടി വരുന്നതായും പഠനം പറയുന്നു.