March 29, 2025

ശിക്ഷണത്തിന്റെ ശരിയായ വഴി എന്ത്? ​

അഖീല വി എസ്, കൺസൽട്ടന്‍റ്​ സൈക്കോളജിസ്റ്റ്
ഭയപ്പെടുത്തികൊണ്ടുള്ള ശിക്ഷണരീതി താത്കാലികമായി ഫലപ്രദമാണെങ്കിലും ദീർഘകാലത്തിൽ കുട്ടികളിൽ വലിയ ആഘാതമുണ്ടാക്കും
കുട്ടികൾ ശിക്ഷയേക്കുറിച്ചുള്ള ഭയത്താൽ മാത്രം അനുസരിക്കുമെന്നല്ലാതെ, മൂല്യങ്ങൾ മനസ്സിലാക്കുകയോ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാനോ കഴിയുകയില്ല
ഇത്​ കുട്ടികളിൽ ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ഇമോഷൻസ് കൃത്യമായി പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം
പുറമേ മാതാപിതാക്കളെ അനുസരിക്കുന്നതുപോലേ തോന്നുമെങ്കിലും, ഉള്ളിൽ ഭയവും പകയും വളരാൻ ഇടയാകാം.
പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്നേഹവും മനസ്സിലാക്കലുമുള്ള ശിക്ഷണ രീതി പിൻപറ്റുക
കുട്ടികളെ ഭയപ്പെടുത്താതെ അവർക്കു പഠിക്കാനും മനസ്സിലാക്കാനും അവസരം നൽകുക
പുഞ്ചിരിയോടെ, സ്‌നേഹത്തോടെ, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വളർത്തുമ്പോൾ കുട്ടികളുടെ മനസ്സും മനോഭാവവും ഉന്മേഷത്തോടെയാകും.
തെറ്റായ പ്രവൃത്തികൾക്ക് പരിണിത ഫലം ഉണ്ടാവുമെന്ന ബോധ്യം കുട്ടിയ്ക്ക് വരുത്തുകയും എന്നാൽ അതൊരിക്കലും കുട്ടിയെ തള്ളിപ്പറഞ്ഞു കൊണ്ടാവില്ല എന്ന ഉറപ്പു കൊടുക്കുകയും ചെയ്യാം
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യൂ.. പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore