കറ കളയൽ മുതൽ പശ വരെ.. ടൂത്ത് പേസ്റ്റിന്‍റെ ആരുമറിയാത്ത ഗുണങ്ങൾ

പശ
ചോറും പേസ്റ്റും നന്നായി യോജിപ്പിച്ചാൽ ശക്തമായ പശ ഉണ്ടാക്കാം
ചുമരിലെ കറ
സ്പ്രൈറ്റും ടൂത്ത് പേസ്റ്റും നന്നായി കലർത്തി സ്പ്രേ ചെയ്താൽ ചുമരിൽ കുട്ടികൾ പേനയും മറ്റും ഉപയോഗിച്ച് നടത്തിയ എഴുത്തു കുത്തുകൾ മായ്ക്കാം
ദ്വാരമടക്കൽ
ഭിത്തിയിൽ വീണ ദ്വാരങ്ങൾ പേസ്റ്റ് വെച്ച് അടക്കാം. അത് ഉണങ്ങിയ ശേഷം പെയിന്‍റ് ചെയ്യാം
കോളറിലെ മഞ്ഞക്കറ
ഷർട്ടിലെ മഞ്ഞക്കറ നീക്കാൻ പേസ്റ്റിൽ അൽപ്പം ഉപ്പ് ചേർത്ത് നന്നായി ഉരക്കുക. കറ പോകും
ഷൂ വൃത്തിയാക്കാൻ
ലോണ്ടറി ഡിറ്റർജന്‍റും പേസ്റ്റും ചേർത്ത് കഴുകിയാൽ ഷൂവിലെ അഴുക്ക് പോകും
കണ്ണാടി ചില്ല്
കണ്ണാടി ചില്ല് വൃത്തിയാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ചാൽ മതിയാകും.
Explore