December 30, 2024

ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്; ശീ​​ല​​ങ്ങ​​ൾ മാറ്റുവിൻ..

ശീ​​ല​​ങ്ങ​​ൾ ശ​​ക്ത​​മാ​​ണ്.കാ​​ര​​ണം അ​​വ ന​​മ്മു​​ടെ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ രൂ​​പ​​പ്പെ​​ടു​​ത്തു​​ക​​യും കാ​​ല​​ക്ര​​മേ​​ണ ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ നി​​ർ​​വ​​ചി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ‘നാം ​​ആ​​വ​​ർ​​ത്തി​​ച്ച് ചെ​​യ്യു​​ന്ന​​തെ​​ന്താ​​ണോ അ​​താ​​ണ് ന​​മ്മ​​ൾ.
മൂ​​ന്നു​​ഘ​​ട്ട ലൂ​​പ്പി​​ലൂ​​ടെ​​യാ​​ണ് ശീ​​ല​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്:
1. ക്യൂ : ​​ശീ​​ലം ആ​​രം​​ഭി​​ക്കു​​ന്ന ഒ​​രു ട്രി​​ഗ​​ർ (ഉ​​ദാ. അ​​ലാ​​റം) 2. ദി​​ന​​ച​​ര്യ: പെ​​രു​​മാ​​റ്റം (ഉ​​ദാ. വെ​​ള്ളം കു​​ടി​​ക്കു​​ക, ന​​ട​​ക്കാ​​ൻ പോ​​കു​​ക) 3. പ്ര​​തി​​ഫ​​ലം: ഇ​​തെ​​ല്ലാം ചെ​​യ്യു​​ന്ന​​തു​​വ​​ഴി നി​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന നേ​​ട്ടം പ​​തു​​ക്കെ ശീ​​ല​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു (ഉ​​ദാ. ഉ​​ന്മേ​​ഷം, ഊ​​ർ​​ജ്ജം, സ​​ന്തോ​​ഷം).
ശ​​ക്ത​​മാ​​യ ശീ​​ല​​ങ്ങ​​ൾ കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ..
ചെ​​റു​​താ​​യി ആ​​രം​​ഭി​​ക്കു​​ക, കൃ​​ത്യ​​മാ​​യി പ്ലാ​​ൻ ചെ​​യ്യു​​ക, Habit Stacking ഉ​​പ​​യോ​​ഗി​​ക്കു​​ക, നി​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി ട്രാ​​ക്ക് ചെ​​യ്യു​​ക, സ്വ​​യം പ്ര​​തി​​ഫ​​ലം ന​​ൽ​​കു​​ക.
ഒ​​രു ശീ​​ലം കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ക്കും. ഒ​​രു പു​​തി​​യ സ്വ​​ഭാ​​വം യാ​​ന്ത്രി​​ക​​മാ​​കാ​​ൻ ശ​​രാ​​ശ​​രി 66 ദി​​വ​​സ​​മെ​​ടു​​ക്കു​​മെ​​ന്ന് ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ കാ​​ണി​​ക്കു​​ന്നു. മ​​ന്ദ​​ഗ​​തി​​യി​​ലു​​ള്ള പു​​രോ​​ഗ​​തി​​യി​​ൽ നി​​രാ​​ശ​​പ്പെ​​ട​​രു​​ത്.
ന​​ല്ല ശീ​​ല​​ങ്ങ​​ൾ കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ പ്ര​​യോ​​ജ​​ന​​ങ്ങ​​ൾ
1. മെ​​ച്ച​​പ്പെ​​ട്ട മാ​​ന​​സി​​ക വ്യ​​ക്ത​​ത: ദി​​ന​​ച​​ര്യ​​ക​​ൾ ഓ​​ട്ടോ​​മേ​​റ്റ് ചെ​​യ്ത​​തു​​കൊ​​ണ്ട് തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ൽ ല​​ളി​​ത​​മാ​​കു​​ന്നു. 2. വ​​ർ​​ധി​​ച്ച ആ​​ത്മ​​വി​​ശ്വാ​​സം: ചെ​​റി​​യ വി​​ജ​​യ​​ങ്ങ​​ൾ ആ​​ത്മാ​​ഭി​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും നി​​യ​​ന്ത്ര​​ണ​​ബോ​​ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്നു.
Explore