ലഹരിയെ പേടിക്കേണ്ട; മുൻകരുതലോടെ കുട്ടികളെ ചേർത്തു പിടിക്കാം

ആർദ്ര മോഹൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ലഹരിവസ്‌തുക്കളുടെ ഉപയോഗം കൗമാരക്കാരിൽ കൂടിവരുന്നെന്നാണ് യാഥാർഥ്യം. ഇതിന് പിന്നിലെ കാരണം വർധിച്ചുവരുന്ന ഉത്കണ്ഠയാണ്
സമ്മർദങ്ങളും അതുമായി ബന്ധപ്പെട്ട ഉത്കണ്ഠകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ താൽക്കാലിക ആശ്വാസത്തിനായി കുട്ടികൾ ലഹരിവസ്തുക്കളെ ആശ്രയിച്ചു തുടങ്ങിയേക്കാം
ഇത്തരം ശീലങ്ങൾ കാലക്രമേണ ആസക്തിയായി മാറും. ഇതവരിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ഇത്തരം സാഹചര്യത്തിൽ സംയമനം പാലിച്ച് തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിർത്തുന്ന വിധത്തിൽ രക്ഷാകർത്തൃ ബന്ധം കുട്ടികൾക്കിടയിൽ വികസിപ്പിച്ചെടുക്കുക
വികാരങ്ങൾ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുക, വ്യക്തിത്വവികസനത്തെ വളർത്തിയെടുക്കുന്ന വിധത്തിൽ പ്രോത്സാഹനം നൽകുക, മാർഗനിർദേശങ്ങൾ ശരിയായ വിധത്തിൽ നൽകുക
ലഹരി ഉപയോഗങ്ങൾ ഒന്നിനുമൊരു ശ്വാശ്വത പരിഹാരമല്ല എന്ന ബോധ്യവും കൗമാരപ്രായക്കാരായ കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ ജാഗരൂകരാകണം
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore